- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി റോഡരുകിൽ ലോറി നിർത്തിയ ശേഷം ഡ്രൈവറും ക്ലീനറും ഉറങ്ങി; മോഷണം പോയത് വാഹനത്തിന്റെ രണ്ട് ചക്രങ്ങൾ
കൊടുങ്ങല്ലൂർ: രാത്രി റോഡരുകിൽ ലോറി നിർത്തിയ ശേഷം ഉറങ്ങിയ ഡ്രൈവർമാർ നേരം വെളുത്ത് എഴുന്നേറ്റ് നോക്കിയപ്പോൾ വാഹനത്തിന്റെ രണ്ട് ചക്രങ്ങൾ മോഷണം പോയി. മറ്റ് ഡ്രൈവർമാരുടെ സഹായത്തോടെ പ്രദേശമാകെ തിരഞ്ഞെങ്കിലും ചക്രങ്ങൾ കണ്ടെത്താനായില്ല.
കൊടുങ്ങല്ലൂർ ബൈപ്പാസ് സർവീസ് റോഡിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ ചക്രങ്ങളാണ് മോഷണം പോയത്. ഗുജറാത്തിൽ നിന്നു കൊച്ചിയിലേക്ക് ചരക്കുമായെത്തിയതായിരുന്നു ലോറി. മടക്കയാത്രയിലാണ് സംഭവം. ബൈപ്പാസിൽ കോട്ടപ്പുറം സിഗ്‌നലിനു സമീപം സർവീസ് റോഡിൽ രാത്രി ലോറി നിർത്തിയിട്ടു ഡ്രൈവറും ക്ലീനറും മുകളിൽ കിടന്നുറങ്ങി.
നേരം പുലർന്നു നോക്കിയപ്പോൽ ഒരു വശത്തെ രണ്ട് ചക്രങ്ങൾ നഷ്ടപ്പെട്ട നിലയിലായിരുന്നു. മറ്റു ലോറി ഡ്രൈവർമാരുടെ സഹായത്തോടെ പ്രദേശമാകെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ പകരം ചക്രങ്ങൾ ഘടിപ്പിച്ചു യാത്ര തുടരുകയായിരുന്നു. ഒട്ടേറെ തവണ കേരളത്തിലേക്കു ലോഡുമായി വന്നിട്ടുണ്ടെങ്കിലും ഇതു ആദ്യ അനുഭവമാണെന്നു ഡ്രൈവർ പറഞ്ഞു. പൊലീസിൽ പരാതി നൽകി.