കൊച്ചി: യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വിവാഹം കഴിച്ചു കൊള്ളാമെന്ന് ഉറപ്പ് നൽകിയ ശേഷം പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മയക്കുമരുന്ന് നല്കി പീഡിപ്പിച്ച 23കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ പ്രൈവറ്റ് ബസ്സ് സ്റ്റാന്റിന് സമീപം സന്തോഷ് ലൈനിൽ കളപ്പുരക്കൽ വീട്ടിൽ മിഷാൽ ആണ് പീഡന കേസിൽ പിടിയിലായത്.

സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ പൊലീസ് പൊക്കുക ആയിരുന്നു. കൊലപാതകശ്രമം, മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജേഷ് പി.എസ്., എസ്ഐമാരായ ജർട്ടീന ഫ്രാൻസിസ്, ജമാൽ ഇ.കെ., എഎസ്ഐമാരായ ഷാജി, ഷാഹി, ഇക്‌ബാൽ, എസ്സിപിഒ പ്രമീള രാജൻ, ഷൈജാ ജോർജ്ജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.