- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിൽക്കുന്നിടത്തു നിന്നും മുകളിലേക്കുയരും; എവിടെ വേണമെങ്കിലും ലാൻഡ് ചെയ്യാം; പറക്കും കാർ എന്ന സങ്കല്പം യാഥാർത്ഥ്യമാകുന്നു; ആദ്യ അംഗീകാരം കിട്ടിയ പറക്കും കാറിതാ
ഉയരങ്ങളിലേക്ക് പറന്നുയരാനുള്ള മനുഷ്യന്റെ അടങ്ങാത്ത ആവേശമാണ് ഇന്നത്തെ ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതിക്കൊക്കെയും അടിസ്ഥാനം. ചക്രവാളങ്ങളുടെ അതിരുകൾ വിട്ട് യാത്രചെയ്തിട്ടും, ഇനിയും ഉയരങ്ങളിലേക്ക് കുതിക്കാൻ വെമ്പുകയാണ് മനുഷ്യൻ. അതോടൊപ്പം, സ്വകാര്യതയുടെ മാധുര്യം നുകരാനും അവൻ ആഗ്രഹിക്കുന്നു. ഇതാണ് പറക്കും കാർ എന്ന സ്വപ്നത്തിനു പിന്നാലെ കുതിക്കാൻ മനുഷ്യനെ പ്രേരിപ്പിച്ചത്. ആൾത്തിരക്കില്ലാതെ, ഏകാന്തത ആസ്വദിച്ച് ആകാശത്തിന്റെ അതിരുകളോളം പറന്നുയരണമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ പോവുകയാണ്.
പറക്കും കാർ എന്ന സങ്കല്പം യാഥാർത്ഥ്യത്തോടെ വീണ്ടും ഒരുപടി കൂടി അടുത്തിരിക്കുന്നു. ഭൂമിയിലും ആകാശത്തും യാത്രയ്ക്ക് ഉപയോഗിക്കാവുന്നതരത്തിലുള്ള വാഹനത്തിന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻഅംഗീകാരം നൽകി. മണിക്കൂറിൽ 100 മൈൽ വേഗത്തിൽ വരെ ഇതിന് സഞ്ചരിക്കാൻ കഴിയും. സ്പെഷ്യൽ ലൈറ്റ്-സ്പോർട് എയർക്രാഫ്റ്റ് വർത്തിനസ്സ് സർട്ടിഫിക്കറ്റാണ് ഇതിന്റെ നിർമ്മാതാക്കളായ ടെറാഫ്യുജിയ ട്രൻസിഷന് ലഭിച്ചത്. അതായത് നിർമ്മാണപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാം എന്നർത്ഥം.
നിലവിൽ ഇതിന്റെ ഫ്ളൈറ്റ് ഓൺലി മാതൃക വിപണിയിലുണ്ട്. പല പൈലറ്റുമാരും ഫ്ളൈറ്റ് സ്‌കൂളുകളും ഇത് ഉപയോഗിക്കുന്നുമുണ്ടാ. എന്നാൽ ഇതിൽ കാറിന്റെ ഭാഗങ്ങൾ കൂടി ചേർത്ത് നിരത്തിലിറക്കാൻ ഇനിയും ഒരു വർഷമെങ്കിലും എടുക്കും. റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൂടി പാലിക്കേണ്ടതുണ്ട്. ഇത് എത്തിക്കഴിഞ്ഞാൽ ഹൈവേകളിലും ചെറിയ വിമാനത്താവളങ്ങളിലും പറന്നിറങ്ങി കേവലം ഒരു മിനിറ്റിൽ ഇത് കാറുപോലെ നിരത്തിലൂടെ ഓടിച്ചുകൊണ്ടുപോകാൻ സാധിക്കും.
രണ്ടുപേർക്ക് യാത്രചെയ്യാവുന്ന മോഡലുകൾ നിർമ്മിക്കാനുള്ള പ്രക്രിയ 2022 ഒടെ പൂർത്തിയാക്കാൻ കഴിയും എന്നാണ് ടെറാഫ്യുജിയ പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ വാഹനമോടിക്കാൻ ഒരാൾക്ക് ഡ്രൈവിങ് ലൈസൻസിനൊപ്പം സ്പോർട്സ് പൈലറ്റ് സർട്ടിഫിക്കറ്റും ആവശ്യമായി വരും. ആവശ്യമുള്ളപ്പോൾ വിടർത്താവുന്നതും അല്ലാത്തപ്പോൾ ചുരുക്കിവയ്ക്കാവുന്നതുമായ ചിറകുകളായിരിക്കും ഇതിനുണ്ടാകുക. 2015 ൽ ഇത് വില്പനക്കിറങ്ങും എന്നാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ടെറാഫ്യുജിയ പറഞ്ഞത്. പിന്നീട് അത് 2018 ആയി. പിന്നീട് 2019 ഉം.
ഇപ്പോൾ 80 ദിവസത്തെ ഫ്ളൈറ്റ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് ഈ പറക്കും കാർ. പരമാവധി മണീക്കൂറിൽ 100 മൈൽ വേഗത്തിൽ വരെ പറക്കാൻ കഴിയുന്ന ഇതിന് ഒറ്റയടിക്ക് 400 മീറ്റർ ദൂരം വരെ പറക്കാൻ കഴിയും. 10,000 അടിവരെ ഉയരത്തിൽ പോകാനും കഴിയും. ഇതിൽ വിമാനത്തിന്റെ എഞ്ചിൻ പ്രവർത്തിക്കുന്നത് പ്രീമിയം ഗസ്സൊലിനിലോ അല്ലെങ്കിൽ 100 എൽ എൽ എയർപ്ലെയിൻ ഇന്ധനത്തിലോ ആയിരിക്കും. കാറിന്റെ എഞ്ചിൻ പ്രവർത്തിക്കുക വൈദ്യൂതി മോട്ടോർ ഉപയോഗിച്ചും.
ഫോർ-വീൽ ഹൈഡ്രോളിക് ഡിസ്‌ക് ബ്രേക്കുകൾ, കട്ടിയുള്ള കാർബൺ ഫൈബറിന്റെ സേഫ്റ്റി കേജ്, എയർഫ്രെയിം പാരച്ചൂട്ട് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ്. സാധാരണ കാർ ഗാരേജിൽ തന്നെ പാർക്ക് ചെയ്യാൻ പാകത്തിൽ ചിറകുകൾ മടക്കി വയ്ക്കാനാകും. 4 ലക്ഷം ഡോളർ വിലനിശ്ചയിച്ചിട്ടുള്ള ഈ വാഹനം ഹൈവേകളിലും മറ്റും സുരക്ഷിതമായി ലാൻഡ് ചെയ്യുവാൻ സാധിക്കും. അതിനു ശേഷ വെറും ഒരു മിനിറ്റുകൊണ്ട് റോഡുമാർഗം യാത്ര തുടരാനും കഴിയും.
മറുനാടന് മലയാളി ബ്യൂറോ