- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുവഡോക്ടറെ ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി; മരുന്ന് കുത്തിവെച്ച് മരിച്ചത് അനസ്‌തേഷ്യ വിഭാഗത്തിലെ ഡോക്ടറായ 27കാരി
മുംബൈ: യുവഡോക്ടറെ ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. മുംബൈയിലെ നാായർ ആശുപത്രിയിലെ ഡോക്ടറായ ബിൻ സന്ദേശ് തുപെയാണ് മരിച്ചത്. 27 വയസ്സായിരുന്നു. അനസ്‌തേഷ്യ വിഭാഗത്തിലെ ഡോക്ടറായിരുന്ന ഇവർ മരുന്ന് കുത്തിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഹോസ്റ്റർ മുറിയിൽ അബോധാവസ്ഥയിൽ കാണപ്പെട്ട ഡോക്ടറെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഔറംഗബാദ് സ്വദേശിയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. ഹോസ്റ്റലിലെ ഒമ്പതാം നിലയിലെ മുറിയിൽ രാത്രി 10.25ഓടെയാണ് ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. മസിലുകയറ്റത്തിനുള്ള മരുന്ന് കുത്തിവെച്ച് മരിച്ചതായാണ് റിപ്പോർട്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്. അതേസമയം ആത്മഹത്യ ചെയ്യാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല.