- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുംബൈയിലെ ഹോട്ടൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ലോക്സഭാ എംപിയുടേത് ആത്മഹത്യയെന്ന് സൂചന; സംഭവ സ്ഥലത്തു നിന്ന് ഗുജറാത്തിയിലുള്ള ആത്മഹത്യ കുറിപ്പ് ലഭിച്ചതായി റിപ്പോർട്ട്
മുംബൈ: കേന്ദ്രഭരണപ്രദേശമായ ദാദ്ര ആൻഡ് നഗർ ഹവേലിയിൽ നിന്നുള്ള സ്വതന്ത്ര ലോക്‌സഭാംഗം മോഹൻ ദേൽകറെ (58) ഹോട്ടലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് മുംബൈയിലെ ഹോടെൽ സീ ഗ്രീൻ മറൈൻ ഡ്രൈവിലാണ് തിങ്കളാഴ്ച മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തു നിന്ന് ഗുജറാത്തിയിലുള്ള ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്.
ദാദ്ര നഗർ ഹവേലിയിലെ അഡ്‌മിനിസ്‌ട്രേറ്ററുമായി കടുത്ത അഭിപ്രായ ഭിന്നതയിലായിരുന്നു. കേസിൽ കുടുക്കുമെന്ന് ഭയപ്പെട്ടിരുന്നതായി സൂചനകളുണ്ട്. ഗുജറാത്ത് മുൻ ആഭ്യന്തര സഹമന്ത്രിയും മുതിർന്ന ബിജെപി നേതാവുമാണ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ.
പ്രാഥമിക അന്വേഷണത്തിൽ എംപിയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. 2004 മുതൽ ഇദ്ദേഹം എംപിയാണ്. നേരത്തെ കോൺഗ്രസിലായിരുന്നു മോഹൻ ദേൽകർ. പേഴ്സണൽ, പബ്ലിക് ഗ്രീവൻസ്, ലോ ആൻഡ് ജസ്റ്റിസ് സ്റ്റാൻഡിങ് കമ്മിറ്റി അംഗമാണ് ഇദ്ദേഹം.
മൃതദേഹം പോസ്റ്റ് മോർടെത്തിന് അയച്ചതിനു ശേഷമേ മരണത്തെ സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ദാദ്ര നഗർ ഹവേലിയിലെ കോൺഗ്രസ് പ്രസിഡന്റായിരുന്ന ദേൽകർ കോൺഗ്രസിൽനിന്ന് രാജിവച്ച് 2019ലെ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ദാദ്ര നഗർ ഹവേലിയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ജെഡിയുവുമായി ഇദ്ദേഹം സഹകരിച്ചിരുന്നു.