- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരക്കടലാസ് കടത്തിയതിനു ശിക്ഷിക്കപ്പെട്ട അദ്ധ്യാപകന് പ്രൊഫസർ നിയമനത്തിന് നിയമോപദേശം
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്ന് സർവകലാശാലയുടെ ഉത്തരക്കടലാസ് പൊലീസ് പിടിച്ചെടുത്ത സംഭവത്തിൽ ഉത്തരവാദിയാണെന്ന് സർവകലാശാലയുടെ അന്വേഷണ സമിതി കണ്ടെത്തുകയും തുടർന്ന് പരീക്ഷാ ജോലികളിൽ നിന്ന് സ്ഥിരമായി ഡിബാർ ചെയ്യുകയും ശിക്ഷണ നടപടിയുടെ ഭാഗമായി കേരള സർക്കാർ യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് സ്ഥലം മാറ്റുകയും ചെയ്ത യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ ചുമതല വഹിച്ച അദ്ധ്യാപകനായ അബ്ദുൾ ലത്തീഫിനെ കേരള സർവകലാശാലയിൽ അറബിക് പ്രൊഫസറായി നിയമിക്കാൻ നിയമോപദേശം.
സർവകലാശാലയുടെയും സർക്കാരിന്റെയും ശിക്ഷാനടപടികൾക്ക് വിധേയനായ അദ്ധ്യാപകനെ സർവകലാശാലയുടെ തന്നെ പഠനവകുപ്പിൽ പ്രൊഫസ്സാറായി നിയമനം നൽകുന്നത് കഴിഞ്ഞ ജനുവരിയിൽ ചേർന്ന സിണ്ടിക്കേറ്റിൽ അജണ്ടയായി വരികയും ഇത്തരത്തിലുള്ള ഒരു വ്യക്തിയെ ഇനിയും പരീക്ഷാ ചുമതലകൾ ഉള്ള ഒരു പോസ്റ്റിലേക്ക് എങ്ങനെ നിയമിക്കാൻ കഴിയും എന്ന തരത്തിൽ ചില സിൻഡിക്കേറ്റ് അംഗങ്ങൾ ആക്ഷേപം ഉന്നയിച്ചപ്പോഴാണ് നിയമോപദേശത്തിനായി ഫയൽ അയക്കാൻ തീരുമാനിച്ചത്. ഇത്തരത്തിൽ ആക്ഷേപങ്ങൾ ഉയരുമ്പോൾ സ്വന്തം ശമ്പളം പറ്റുന്ന നിയമോപദേശകരിലേക്ക് ഫയൽ അയക്കുകയൂം അനുകൂല തീരുമാനം അവരെക്കൊണ്ട് എഴുതി വാങ്ങിക്കുകയും ചെയ്യുന്ന ഒരു പ്രവണതയുടെ ഭാഗം കൂടിയാണ് ഈ നിയമോപദേശം.
ഇക്കഴിഞ്ഞ ജനുവരി 19 നു നിയമസഭയിൽ ഈ വിഷയത്തിൽ ഉന്നയിച്ച ചോദ്യത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി നൽകിയ മറുപടിയിലും ഈ അദ്ധ്യാപകനെ പരീക്ഷാ ചുമതലകളിൽ നിന്ന് നീക്കിയിട്ടുണ്ടെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ യൂണിവേഴ്‌സിറ്റി രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. (file attached)
രാഷ്ട്രപതിയിൽനിന്ന് അറബിക് ഭാഷ ഗവേഷണത്തിന് കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം നേടിയ അപേക്ഷകരുൾപ്പടെയുള്ളവരെ ഒഴിവാക്കിയാണ് അബ്ദുൽ ലത്തീഫിന് നിയമനം നൽകാൻ തീരുമാനിച്ചത്. സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് എല്ലാ സർവകലാശാലകളിലെയും ഒഴിവുള്ള അദ്ധ്യാപക തസ്തികകളിൽ തന്നിഷ്ടക്കാരെ നിയമിക്കാനുള്ള സിപിഎം തീരുമാനത്തിന്റെ വെളിച്ചതിലാണ് ഈ നിയമനവും.
എസ്എഫ്‌ഐ വിദ്യാർത്ഥികൾക്ക് ഉത്തരക്കടലാസ് നൽകുന്നതിനും പരീക്ഷകളിൽ കൃത്രിമം കാണിക്കുന്നതിനും വിദ്യാർത്ഥികളെ സഹായിച്ചതിന്റെ പേരിൽ സർവകലാശാലയുടെയും സർക്കാരിന്റെയും ശിക്ഷാനടപടികൾക്ക് വിധേയനായ അദ്ധ്യാപകനെ സർവകലാശാലയുടെ തന്നെ പഠനവകുപ്പിൽ പ്രൊഫസ്സാറായി നിയമനം നൽകരുതെന്നും പ്രസ്തുത നടപടി പുനപ്പരിശോധിക്കാൻ കേരളാ വൈസ് ചാൻസിലർക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് സേവ് എഡ്യൂക്കേഷൻ ഫോറം യുജിസി. സെക്രട്ടറി / കേരള ഗവർണ്ണർ എന്നിവർക്ക് നിവേദനം നൽകി.