കറുകച്ചാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനായ നെടുംകുന്നം പതിക്കപ്പടി പടിഞ്ഞാറെ വെങ്ങോലിക്കൽ നിധിൻകുമാർ (19), ഇയാളുടെ സുഹൃത്ത് നെടുമണ്ണി തോണിപ്പാറ മടുക്കുഴിയിൽ ഷാരോൺ (21) എന്നിവരാണ് അറസ്റ്റിലായത്.

പെൺകുട്ടിയുമായി നിധിൻ നാളുകളായി പ്രണയത്തിലായിരുന്നു. ഈ അടുപ്പം വെച്ച് ഇയാൾ പെൺകുട്ടിയെ ചൂഷണം ചെയ്യുകയായിരുന്നു. കഴിഞ്ഞമാസം 16-ന് പെൺകുട്ടിയെ ഷാരോണിന്റെ വീട്ടിൽവെച്ച് നിധിൻ പീഡിപ്പിച്ചു. നിധിൻ പെൺകുട്ടിയുടെ നഗ്‌നചിത്രങ്ങളും വീഡിയോയും ഫോണിൽ പകർത്തിയിരുന്നു. സംഭവശേഷം ഇയാൾ പെൺകുട്ടിയെ പതിവായി ഫോണിൽ വിളിക്കുമായിരുന്നു. താൻ ആവശ്യപ്പെടുമ്പോൾ വീണ്ടും എത്തണമെന്ന് പറഞ്ഞെങ്കിലും പെൺകുട്ടി എതിർത്തു. ഇതോടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് നിധിൻ ഭീഷണിപ്പെടുത്തി.

ഇെേതാ പെൺകുട്ടി ആകെ അസ്വസ്ഥയായി. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ വീട്ടുകാർ ചോദിച്ചപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. തുടർന്ന് ഇവർ കറുകച്ചാൽ പൊലീസിൽ പരാതി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.