- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്യൂണിസ്റ്റ് പൊളിറ്റിക്കൽ ക്രിമിനൽസിന്റെ ക്രൂരമായ പ്രവർത്തികളിൽ നിന്ന് സുധാകരനെ രക്ഷിക്കണേ ഭഗവാനേ... മന്ത്രി ജി.സുധാകരന്റെ പേരിൽ മൃത്യുഞ്ജയ ഹോമം വഴിപാട് നടത്തി ബിജെപി നേതാവ്
അമ്പലപ്പുഴ: മന്ത്രി ജി.സുധാകരന്റെ പേരിൽ മൃത്യുഞ്ജയ ഹോമം വഴിപാട് നടത്തി ബിജെപി നേതാവ്. ആലപ്പുഴ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എൽ.പി.ജയചന്ദ്രനാണ് ജി സുധാകരന്റെ പേരിൽ കളർകോട് മഹാദേവ ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം വഴിപാടായി നടത്തിയത്.
സുധാകരന്റെ ജന്മനക്ഷത്രമായ ചതയം നാളിലാണ് 100 രൂപ ശീട്ടാക്കി വഴിപാട് നടത്തിയത്. ജയചന്ദ്രൻ ക്ഷേത്രത്തിൽ പോയി വഴിപാടിന്റെ പ്രസാദവും വാങ്ങി. കമ്യൂണിസ്റ്റ് പൊളിറ്റിക്കൽ ക്രിമിനൽസിന്റെ ക്രൂരമായ പ്രവർത്തികളിൽ നിന്ന് ജി. സുധാകരനെ രക്ഷിക്കുന്നതിനു വേണ്ടിയാണ് വഴിപാട് നടത്തിയതെന്ന് ജയചന്ദ്രൻ പറഞ്ഞു.
ജി. സുധാകരനെതിരെ 2016ൽ ബിജെപി സ്ഥാനാർത്ഥി കൂടിയായിരുന്നു ജയചന്ദ്രൻ. മുൻ മുഖ്യമന്ത്രി വി എസ്.അച്യുതാനന്ദന് വേണ്ടിയും ജയചന്ദ്രൻ 2009ൽ കളർകോട് മഹാദേവ ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം വഴിപാടായി നടത്തിയിരുന്നു. പൊളിറ്റ്ബ്യൂറോയിൽ നിന്ന് അച്യുതാനന്ദനെ ഒഴിവാക്കിയ അവസരത്തിലായിരുന്നു ഈ വഴിപാട്.