- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൗമാന്തരീക്ഷവുമായി റോക്കറ്റ് കൂട്ടിമുട്ടുക ന്യൂസിലണ്ടിന്റെ ആകാശ പരധിയിൽ; അതിവേഗതയിൽ കുതിക്കുന്ന അവശിഷ്ടങ്ങൾ എവിടെ വേണമെങ്കിലും വീഴുമെന്ന ഭയം ശക്തം; സ്പെയിനിലും ഇസ്രയേലിലും ആസ്ട്രേലിയയിലും ന്യൂസിലണ്ടിലും അതീവ ജാഗ്രത; ആ ചൈനീസ് ഭീകരൻ ഇന്ന് ഏത് നിമിഷവും ഭൂമിയിൽ പതിക്കും; അവന്റെ വരവിനെ കുറിച്ചുള്ള പ്രചരണങ്ങൾ അനു നിമിഷം മാറുന്നു
ബീജിയിങ്: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങൾ ഇന്ന് എപ്പോൾ വേണമെങ്കിലും ഭൂമിയിൽ പതിച്ചേക്കുമെന്ന് റിപ്പോർട്ട്. ചൈന കഴിഞ്ഞ മാസം വിക്ഷേപിച്ച ലോങ് മാർച്ച് 5ബി റോക്കറ്റിന്റെ ഭാഗങ്ങളാണ് ഭീതിക്ക് വഴിയൊരുക്കുന്നത്. ഇന്ന് ഇംഗ്ലണ്ടിലെ സമയം പുലർച്ച രണ്ടു മണിക്കും നാലുമണിക്കും ഇടയിൽ ഭൂമിയിൽ പതിക്കുമെന്നാണ് ശാസ്ത്ര ലോകത്തന്റെ പുതിയ വിലയിരുത്തലുകൾ. അതായത് ഇന്ത്യൻ സമയം എട്ടു മണിയോടെ റോക്കറ്റ് നിലംപതിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനൊന്നും ആർക്കും സ്ഥിരീകരണം നൽകാനും കഴിയുന്നില്ല.
സ്‌പെയിൻ, ഇസ്രയേൽ, ആസ്‌ട്രേലിയ, ന്യൂസിലാണ്ട് എന്നീ രാജ്യങ്ങളിൽ അവശിഷ്ടം വീഴാൻ സാധ്യത ഏറെയാണ്. ഈ രാജ്യങ്ങളിൽ എല്ലാം അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 18,000 മീറ്റർ വേഗതയിലാണ് അവശിഷ്ടങ്ങളുടെ സഞ്ചാര വേഗത. ഇതും ആശങ്ക കൂട്ടുന്നു. സമുദ്രത്തിൽ വീഴാതെ ഭൂമിയിൽ അവശിഷ്ടമെത്തിയാൽ വലിയ ദുരന്തങ്ങൾക്ക് സാധ്യതയുണ്ട്. ഭൗമാന്തരീക്ഷവുമായി റോക്കറ്റ് കൂട്ടിമുട്ടുക ന്യൂസിലണ്ടിന്റെ ആകാശ പരിധിയിലാകുമെന്നും പ്രവചനമുണ്ട്.
എവിടെയാണ് ഇത് കൃത്യമായി പതിക്കുകയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് യു.എസ്. പ്രതിരോധ മന്ത്രാലയം പറയുന്നത്. അന്തരീക്ഷത്തിൽ വെച്ച് തകർന്നാലും റോക്കറ്റിന്റെ വലിപ്പം കണക്കിലെടുക്കുമ്പോൾ ഒരു വലിയ ഭാഗം അവശേഷിക്കും. ഇത് എവിടെ പതിക്കും എന്നത് സംബന്ധിച്ച് സമ്മിശ്ര അഭിപ്രായമാണ് ഗവേഷകർക്ക്. ജനവാസ കേന്ദ്രത്തിൽ ഇതു പതിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഫ്രഞ്ച് ശാസ്ത്രജ്ഞർ പറയുന്നത്. സമുദ്രത്തിലാകും ഇത് പതിക്കുകയെന്നും ചില ശാസ്ത്രജ്ഞർ പറയുന്നുണ്ട്. തിരികെയെത്തുന്ന റോക്കറ്റ് അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ അവശിഷ്ടത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും കത്തി നശിച്ചിട്ടുണ്ടാകുമെന്നാണ് ചൈനയുടെ പ്രതികരണം. നാശനഷ്ടമുണ്ടാക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പ്രതികരിച്ചു.
ചൈനയുടെ സ്വപ്ന പദ്ധതിയായ ലാർജ് മോഡ്യുലർ സ്പേസ് സ്റ്റേഷന്റെ പ്രധാന ഭാഗം ടിയാൻഹെ മൊഡ്യൂളിനെ ഏപ്രിൽ 29ന് ഭ്രമണ പഥത്തിൽ എത്തിച്ചിരുന്നു. ഇതിനുശേഷമുള്ള മടക്കയാത്രയിലാണ് റോക്കറ്റിന് നിയന്ത്രണം നഷ്ടമായത്. 21,000 കിലോ ഗ്രാം ഭാരമുള്ള ഭാഗമാണ് നഷ്ടപ്പെട്ടത്. നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കാനിരിക്കുന്ന റോക്കറ്റിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. നിയന്ത്രണമില്ലാതെ സഞ്ചരിക്കുന്ന റോക്കറ്റിന്റെ ആദ്യ ചിത്രമാണ് ഇറ്റലി ആസ്ഥാനമായുള്ള വെർച്വൽ ടെലിസ്‌കോപ്പ് പ്രൊജക്ട് പുറത്തുവിട്ടിരിക്കുന്നത്. ഭൂമിയിലേക്ക് തകർന്ന് ജനവാസ മേഖലയിൽ അവശിഷ്ട മഴ പെയ്യിക്കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ കാണിക്കുന്നതെന്ന് യുഎസിലെ സാങ്കേതിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.
സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കുന്നതിന്റെ ആദ്യ പടിയായാണ് ചൈന റോക്കറ്റ് വിക്ഷേപിച്ചത്. വ്യാഴാഴ്ച 11.23 ഓട് കൂടിയായിരുന്നു വിക്ഷേപണം. എന്നാൽ വിക്ഷേപിച്ച് ഒരാഴ്ച പോലും തികയുന്നതിന് മുൻപാണ് റോക്കറ്റ് നിലം പതിക്കാനൊരുങ്ങുന്നത്. ആദ്യമായി നടത്തിയ ശ്രമം തന്നെ പരാജയപ്പെടുന്നത് ചൈനയ്ക്ക് വലിയ നാണക്കേട് ആണ് ഉണ്ടാക്കിയിരിക്കുന്നത്. 100 അടി ഉയരവും 22 ടൺഭാരവുമുണ്ട് 5ബി റോക്കറ്റിന്. ഇതിന്റെ 18 ടൺ ഭാരമുള്ള ഭാഗമാണ് നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കുന്നത്.
യൂറോപ്യൻ ബഹിരാകാശ ഏജൻസി 'ഭൂമിയുടെ ഉപരിതലത്തിന്റെ ഏതാണ്ട് 41.5ചനും 41.5ട അക്ഷാംശത്തിനും ഇടയിലുള്ള ഒരു' റിസ്‌ക് സോൺ 'പ്രവചിക്കുന്നുണ്ട്. ന്യൂയോർക്കിന് തെക്ക്, ആഫ്രിക്ക, ഓസ്ട്രേലിയ, ജപ്പാന് തെക്കായിട്ടുള്ള ഏഷ്യയുടെ ചില ഭാഗങ്ങൾ, യൂറോപ്പിൽ സ്പെയിൻ, പോർച്ചുഗൽ, ഇറ്റലി, ഗ്രീസ് എന്നിവയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ റിസ്‌ക് സോൺ പ്രവചനത്തിൽ ഉൾപ്പെടുന്നു. ഏപ്രിൽ 29-നാണ് ചൈന ലോങ് മാർച്ച് 5ബി റോക്കറ്റ് വിക്ഷേപിച്ചത്. ചൈനയുടെ സ്വപ്നപദ്ധതിയായ ലാർജ് മോഡ്യുലർ സ്പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാൻഹെ മൊഡ്യൂളിനെ ഏപ്രിൽ 29-നു ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ടിയാൻഹെ മൊഡ്യൂളിൽ നിന്ന് വേർപെട്ട റോക്കറ്റിന്റെ പ്രധാന ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടമായത്.
തിമോർ കടലിനു കുറുകെയായിരിക്കും ഇന്ന് രാത്രിയോടെ റോക്കറ്റ് പതിക്കുകയെന്ന് റഷ്യൻ ഏജൻസി റോസ്‌കോസ്‌മോസ് പ്രവചിച്ചിച്ചുണ്ട്. പെന്റഗൺ മുമ്പ് ശനിയാഴ്ച രാത്രി 11.30 നോടടുത്ത് ഭൂമിയിൽ പതിക്കുമെന്ന് പ്രവചിച്ചിരുന്നു. എന്നാൽ ഇത് സംഭവിച്ചില്ല. റോക്കറ്റിന്റെ ചില ഭാഗങ്ങൾ എവിടെയാണ് വീഴുകയെന്നതിനെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും 70 ശതമാനം അവശിഷ്ടങ്ങൾ സമുദ്രത്തിലേക്ക് തെറിച്ചുവീഴാനാണ് സാധ്യത. എന്നാൽ, വ്യോമയാന പ്രവർത്തനങ്ങൾക്കും ഭൂമിയിലെ കെട്ടിടങ്ങൾക്കും ദോഷം വരുത്തുമോയെന്ന ആശങ്ക ഒഴിഞ്ഞിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ