- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോട്ടട അമ്മുപറമ്പിലെ റോഡിൽ നിന്ന് ചാല ബൈപാസിലേക്ക് കയറുകയായിരുന്ന ഓട്ടോറിക്ഷയിൽ കണ്ണൂർ ഭാഗത്തു നിന്നു വന്ന ലോറി ഇടിച്ചു; ഡ്രൈവറും കുട്ടിയും രക്ഷപ്പെട്ടു; ഓട്ടോ യാത്രക്കാരനായ മർച്ചന്റ് നേവി ജീവനക്കാരൻ മരിച്ചു

X
കണ്ണൂർ: കണ്ണൂർ - കൂത്തുപറമ്പ് സംസ്ഥാന പാതയിലെ ചാല അമ്പലം സ്റ്റോപ്പിനടുത്ത് ലോറി ഓട്ടോയിലിടിച്ച് യുവാവ് മരിച്ചു. ആഡൂരിലെ വൃന്ദാവനിൽ സി.വി ജിജേഷ് (40) ആണ് മരിച്ചത്.
ഇന്നലെ രാത്രി എട്ടോടെയായിരുന്നു അപകടം. തോട്ടട അമ്മുപറമ്പിലെ റോഡിൽ നിന്ന് ചാല ബൈപാസിലേക്ക് കയറുകയായിരുന്ന ഓട്ടോറിക്ഷയിൽ കണ്ണൂർ ഭാഗത്തു നിന്നു വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ റോഡിൽ തെറിച്ചുവീണ ജിജേഷിനെ ചാലയിലെ സ്വകാര്യാശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് മരിച്ചു. ജിജേഷിന്റെ മകനും ഓട്ടോയിലുണ്ടായിരുന്നു.
ഡ്രൈവറും കുഞ്ഞും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മർച്ചന്റ് നേവി ജീവനക്കാരനാണ് ജിജേഷ്. ആഡൂരിലെ പരേതനായ കെ.സി രാഘവന്റെയും നളിനിയുടെയും മകനാണ്. ഭാര്യ: റിയാസ. മക്കൾ: ജോയൽ, ജാനവ്. സഹോദരങ്ങൾ: ബാബു, രാജീവൻ, രഞ്ജിത്ത്, അനിത, ശ്രീജിത്ത്, പ്രിയ.
Next Story


