ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് ഒപ്പംനിന്ന് പിന്തുണ പ്രഖ്യാപിച്ച് കെനിയ. പത്ത് ടൺ ഭക്ഷ്യവസ്തുക്കൾ അയച്ചാണ് ആഫ്രിക്കൻ രാജ്യമായ കെനിയ ഇന്ത്യയ്്ക്ക് പിന്തുണ അറിയിച്ചത്.

 

ചായ, കാപ്പി, നിലക്കടല തുടങ്ങിയവയാണ് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിക്ക് കെനിയ കൈമാറിയത്. ഈ ഭക്ഷ്യവസ്തുക്കൾ മഹാരാഷ്ട്രയിലെ ദുരിതബാധിത മേഖലകളിൽ വിതരണം ചെയ്യാനാണ് തീരുമാനം. കോവിഡ് പ്രതിസന്ധിയിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ച് കെനിയൻ സർക്കാർ ഇന്ത്യയിലെ ജനങ്ങളോടും സർക്കാരിനോടും ഐക്യപ്പെടുന്നതായി കെനിയയുടെ ഇന്ത്യയിലെ സ്ഥാനപതി വില്ലി ബെറ്റ് പറഞ്ഞു.