റ്റുപലരേയും പോലെ അറിവില്ലായ്മയും ആലോചനക്കുറവുമാണ് തന്നെയും ഇസ്ലമിക തീവ്രവാദത്തിലേക്ക് നയിച്ചതെന്ന് ഷമീമ ബീഗം പറയുന്നു. അമീറ അബാസ്, കദീജ സുൽത്താന എന്നീ രണ്ട് സഹപാഠികൾക്കൊപ്പം ഭീകരവധുവാകാനായി സിറിയയിലേക്ക് പോയതിനെ കുറിച്ചോർത്ത് പശ്ചാത്തപിക്കുന്ന ഷമീമ ഇപ്പോൾ തന്റെ വിഢിത്തത്തെ പഴിക്കുകയാണ്. യുദ്ധബാധിതമായ സിറിയയിലെ കഷ്ടപ്പെടുന്ന സഹ മുസ്ലീങ്ങളെ സഹായിക്കുക എന്നതായിരുന്നു ഐസിസിൽ ചേരുമ്പോഴുള്ള ഉദ്ദേശ്യം എന്നും അവർ പറയുന്നു.

വെറും 15 വയസ്സുള്ളപ്പോൾ 2015-ൽ ഐസിസിൽ ചേർന്ന ഷമീമ തന്നെ ഇതിനി് പ്രേരിപ്പിച്ചതിനു പിന്നിൽ തന്റെ സൗഹൃദങ്ങളൂം ഉണ്ടെന്ന് പറഞ്ഞു. മറ്റു രണ്ടു ഉറ്റ ചങ്ങാതിമാരും ഈ വഴി സ്വീകരിച്ചപ്പോള ഒഴിഞ്ഞുമാറാൻ മനസ്സുവന്നില്ല എന്നും അതും ഐസിസിൽ ചേരാൻ ഒരു കാരണമായി എന്നും അവർ പറയുന്നു. ഐസിസിനെ പിന്തുണയ്ക്കുന്നവരിൽ ചിലർ, ഓൺലൈൻ വഴിയായിരുന്നു തന്നെയും സുഹൃത്തുക്കളെയും റിക്രൂട്ട് ചെയ്തതെന്നും ഷമീമ പറയുന്നു. സിറിയയിൽ കഷ്ടപ്പെടുന്നവരെ സഹായിക്കുവാനായാണ് അവിടേക്ക് കൊണ്ടുപോകുന്നതെന്ന് തങ്ങളെ റിക്രൂട്ട് ചെയ്തവർ പറഞ്ഞിരുന്നതായി കിഴക്കൻ ലണ്ടനിലെ ബേഥ്നൽ ഗ്രീൻ സ്വദേശിയായ ഷമീമ പറഞ്ഞു.

ദി റിട്ടേൺ; ലൈഫ് ആഫ്റ്റർ ഐസിസ് എന്ന ഡോക്യ്മെന്ററിയിലാണ് ഷമീമ ബീഗം തന്റെ സംഭവബഹുലമായ ജീവിത കഥ പറയുന്നത്. തീർച്ചയായും താൻ എടുത്തത് വലിയൊരു തീരുമാനമായിരുന്നെന്നും എന്നാൽ അതിനായി ആലോചിക്കാൻ ആവശ്യത്തിന് സമയം ലഭിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു. തന്റെ സൗഹൃദം നഷ്ടപ്പെടരുതെന്നു മാത്രമായിരുന്നു താൻ ആലോചിച്ചതെന്ന് ഷമീമ പറയുന്നു. സിറിയൻ യുദ്ധത്തിൽ തന്റെ മൂന്നു മക്കൾ മരിച്ച കഥയും അവർ വിങ്ങിപ്പൊട്ടിക്കൊണ്ട് പറയുന്നുണ്ട്.

തന്റെ മകൾ മരണമടഞ്ഞതാണ് തന്നെ ഏറെ തകർത്തത് എന്നുപറഞ്ഞ ഷമീമ ആ സമയം താനും മരിക്കാൻ ആഗ്രഹിച്ചതായി പറഞ്ഞു. എന്നാൽ ആ സമയത്ത് താൻ ഗർഭിണിയായിരുന്നു എന്നും അതുകൊണ്ടുമാത്രമാണ് ആത്മഹത്യയെ കുറിച്ച് ചിന്തിക്കാതിരുന്നതെന്നും അവർ പറഞ്ഞു. പോഷകാഹര കുറവും രോഗങ്ങളും മൂലമാണ് തന്റെ മക്കൾ മരിച്ചതെന്നാണ് നേരത്തേ ഇവർ പറഞ്ഞിരുന്നത്.എന്നാൽ ആദ്യ രണ്ടുപേർ മരിച്ചത് ബോംബിംഗിലാണെന്ന് ഇപ്പോൾ പറയുന്നു.

തന്റെകൂടെ ഐസിസിലെത്തിയ അമിറ അബാസും കദീജ സുൽത്താനയും ബാഘസ് നഗരത്തിലുണ്ടായ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായും ഷമീമ പറഞ്ഞു. ഇപ്പോൾ മക്കളും സുഹൃത്തുക്കളും നഷ്ടപ്പെട്ട താൻ ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവിക്കുകയാണെന്ന് അവർ വിങ്ങിപ്പൊട്ടിക്കൊണ്ട് പറയുന്നു. ഏതായാലും, ബ്രിട്ടനിലേക്ക് തിരികെ വരാനുള്ള ശ്രമങ്ങൾ ഇനിയും വിജയം കാണാത്തതിലും അവർക്ക് ഏറെ വിഷമമുണ്ട്. ബ്രിട്ടീഷുകാർ തുറന്ന ഹൃദയമുള്ളവരാണെന്നും അവർ തന്റെ തെറ്റുകൾ പൊറുത്ത് സ്വീകരിക്കുമെന്നും അവർ പ്രത്യാശ പ്രകടിപ്പിക്കുന്നു.