കുവൈത്ത് സിറ്റി: ദീർഘകാലമായി രാജ്യത്തെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന വിദേശികളെ അവരുടെ നാടുകളിലേക്ക് തിരിച്ചയച്ച് തുടർ ചികിത്സയ്ക്ക് സംവിധാനമൊരുക്കാൻ കുവൈത്ത് അധികൃതർ ഒരുങ്ങുന്നു. യാത്ര ചെയ്യാൻ ബദ്ധിമുട്ടില്ലാത്തവരെയായിരിക്കും ഇങ്ങനെ തിരിച്ചയക്കുക. കോവിഡ് സാഹചര്യത്തിൽ രാജ്യത്തെ ആശുപത്രികളിലെ തിരക്ക് കുറച്ച് കൂടുതൽ സജ്ജീകരണങ്ങളൊക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ.

ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇതിനുള്ള പദ്ധതികൾ തയ്യാറാക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ചികിത്സ തുടരുന്നത് കാരണം ദീർഘകാലമായി സ്വന്തം നാടുകളിലേക്ക് പോകാൻ കഴിയാതിരിക്കുന്നവരെയായിരിക്കും പരിഗണിക്കുക. ഇവർക്ക് ചികിത്സയുടെ അടുത്ത ഘട്ടം സ്വന്തം നാടുകളിൽ തുടരുന്നതിനുള്ള സംവിധാനമൊരുക്കി നാട്ടിലേക്ക് അയക്കാനാണ് പദ്ധതിയിടുന്നത്.