ന്യൂഡൽഹി: അഫ്ഗാനിൽ വിജയം കാണുന്നത് പാക്കിസ്ഥാൻ അജണ്ട. രണ്ടു പതിറ്റാണ്ടിനുശേഷം അഫ്ഗാനിസ്ഥാനിൽ വീണ്ടും താലിബാൻ പിടിമുറുക്കുമ്പോൾ അതിന് പിന്നിൽ ചരടു വലിച്ചത് പാക്കിസ്ഥാനാണ്. 19ാം നൂറ്റാണ്ടിൽ അഫ്ഗാനിസ്ഥാൻ കീഴടക്കാൻ ശ്രമിച്ച ബ്രിട്ടനും 20ാം നൂറ്റാണ്ടിൽ ശ്രമിച്ച സോവിയറ്റ് റഷ്യയ്ക്കും സംഭവിച്ച അതേ അബദ്ധം അമേരിക്കയ്ക്കും പറ്റി. അഫ്ഗാനിൽ വീണ്ടും താലിബാൻ.

വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ തുടർന്ന് ഉസാമ ബിൻ ലാദനെ ഇല്ലായ്മ ചെയ്യാൻ അമേരിക്ക തീരുമാനിക്കുകയായിരുന്നു. ഇതിനെ പാക്കിസ്ഥാൻ അനുകൂലിച്ചിരുന്നില്ല. താലിബാനെ തുരത്തേണ്ട ആവശ്യമില്ല, അവരിലെ മിതവാദികളെയും തീവ്രവാദികളെയും വേർതിരിച്ച് തീവവ്രവാദികളെ അമർച്ച ചെയ്താൽ മതി, അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാനിലെ മിതവാദികളുടെ കൈകളിൽ ഏൽപ്പിക്കുക. ഇതായിരുന്നു പാക് അഭ്യർത്ഥന. എന്നാൽ അമേരിക്ക വഴങ്ങിയില്ല.

താലിബാനിൽ തീവ്രവാദിയും മിതവാദിയുമില്ലെന്ന ഇന്ത്യയുടെയും റഷ്യയുടെയും നിലപാടുകൾ അന്ന് അമേരിക്ക അംഗീകരിക്കുകയും ചെയ്തിരുന്നു. അനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു. ഇതോടെ അഫ്ഗാനിൽ നിന്നും താലിബാൻ പുറത്തായി. പിന്നീട് പാക്കിസ്ഥാനിൽ പ്രവർത്തനം തുടങ്ങി. പാക് താലിബാൻ പാക്കിസ്ഥാൻ സർക്കാരിന് തലവേദനയായി. പർവേശ് മുഷറഫിന്റെ ഭരണകാലത്തു പാക്ക് താലിബാനുൾപ്പെട്ട തീവ്രവാദികൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു.

വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് അമേരിക്ക അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയച്ചത്. 2001 സെപ്റ്റംബർ 11-ന് തങ്ങളെ ആക്രമിച്ച അൽഖ്വയ്ദയെ ലക്ഷ്യമിട്ടാണ് പോയത്. അമേരിക്കയെ ആക്രമിക്കാനുള്ള ഒരു താവളമായി അഫ്ഗാനിസ്ഥാനെ ഉപയോഗിക്കാൻ അൽഖ്വയ്ദയ്ക്ക് കഴിയില്ലെന്ന് ഉറപ്പു വരുത്തുകയായിരുന്നു ലക്ഷ്യം. അത് ഞങ്ങൾ നിർവ്വഹിച്ചു. ഒസാമ ബിൻലാദനെ വേട്ടയാടുന്നത് അമേരിക്ക ഒരിക്കലും ഉപേക്ഷിച്ചില്ല. ഒരു പതിറ്റാണ്ട് മുമ്പ് അമേരിക്ക ബിൻലാദനെ ഇല്ലാതാക്കി.

മുഷറഫിന് ഭരണം നഷ്ടമായതിന് പിന്നിലും താലിബാന്റെ സ്വാധീനമുണ്ടായിരുന്നു. ഇതിനിടെ പാക്ക് ഭൂമിയിൽനിന്ന് അഫ്ഗാനിസ്ഥാനിലേക്ക് ആക്രമണം നടത്തുകയായിരുന്ന ഭീകരസംഘങ്ങൾക്കെതിരെ അമേരിക്കൻ സൈന്യം ഡ്രോൺ ആക്രമണം നടത്തി. സിവിലിയന്മാരും ആക്രമണത്തിനിടെ മരിച്ചു. ഐഎസ്‌ഐയും താലിബാനൊപ്പമായിരുന്നു,

അഫ്ഗാൻ രാഷ്ട്രീയത്തിൽ പാക്കിസ്ഥാന് കളിക്കാനുള്ള തുരുപ്പുചീട്ടാണ് താലിബാൻ. പഠാന്മാരുടെ ഇടയിലാണ് താലിബാനു സ്വാധീനം കൂടുതൽ. പഠാന്മാരുടെ ഇടയിൽ രാഷ്ട്രീയശക്തികളെ വളർത്തിയെടുക്കുന്നതിന് അമേരിക്ക ശ്രമിച്ചില്ല. ഇതാണ് താലിബാന് വീണ്ടും അഫ്ഗാനിൽ അധികാരം പിടിച്ചെടുക്കാ്# കഴിഞ്ഞത്. യാതൊരു രാഷ്ട്രീയബോധവുമില്ലാതെയാണ് അമേരിക്ക അഫ്ഗാനിസ്ഥാനിൽ ഇടപെട്ടത്. ഒരു രാഷ്ട്രീയശക്തിയെയും വളർത്തിയെടുക്കാൻ അവർക്കു സാധിച്ചില്ല.

ഇമ്രാന്റെ വരവോടെ താലിബാനും രാഷ്ട്രീയമായി ഉണർവു വന്നു. ഇതാണ് ഇന്ന് അഫ്ഗാനിൽ പ്രതിഫലിക്കുന്നതും. അതിനിടെ അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതികളെക്കുറിച്ച് അമേരിക്കൻ സുരക്ഷാ സംഘവും താനും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറയുന്നു. അഫ്ഗാനിസ്ഥാനിലെ പല കാര്യങ്ങളിലും അമേരിക്ക പെട്ടെന്ന് തന്നെ പ്രതികരിച്ചു. അഫ്ഗാനിസ്ഥാനിലെ തകർച്ച നേരിടാൻ വേണ്ടിയുള്ള പദ്ധതികൾ അമേരിക്ക നടപ്പിലാക്കി വന്നു.

എന്നാൽ, അഫ്ഗാൻ രാഷ്ട്രീയ നേതാക്കൾക്ക് രാജ്യത്തിന്റെ ഭാവിക്ക് വേണ്ടി ഒന്നിച്ച് നിൽക്കാനും ചർച്ച ചെയ്യാനും സാധിച്ചില്ല. കഴിഞ്ഞകാലത്തെ തെറ്റുകൾ അമേരിക്ക ആവർത്തിക്കില്ല ഇതാണ് ബൈഡന് ഇന്ന് പറയാനുള്ളത്. ഇനിയും അമേരിക്കൻ പൗരന്മാർക്ക് ജീവൻ നഷ്ടമാകരുത്. തീവ്രവാദത്തിനെതിരായ ചെറുത്ത് നിൽപ്പായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് വർഷങ്ങളോളമായി താൻ വാദിക്കുന്നുണ്ടെന്നും ഇന്ന് തീവ്രവാദം അഫ്ഗാനിസ്ഥാനിനപ്പുറത്തേക്ക് വ്യാപിച്ചിരിക്കുന്നുവെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ഞാൻ അമേരിക്കയുടെ പ്രസിഡന്റാണ്. ഈ പ്രശ്‌നം എന്നോട് കൂടി അവസാനിക്കണം- ബൈഡൻ പറഞ്ഞു.