- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാമുകിക്ക് വിലപിടിപ്പുള്ള ജന്മദിനസമ്മാനം നൽകാൻ മോഷണം; കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും 5,000 രൂപയും കവർന്ന 22കാരൻ പിടിയിൽ
ന്യൂഡൽഹി: കാമുകിക്ക് വിലപിടിപ്പുള്ള ജന്മദിനം സമ്മാനം വാങ്ങി നൽകുന്നതിന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മോഷണം നടത്തിയ യുവാവ് പിടിയിൽ. ഡൽഹിയിലെ ദാബ്രി സ്വദേശിയായ വിരാട് സിങ് (22) ആണ് പൊലീസ് പിടിയിലായത്. വ്യാഴാഴ്ച അർധരാത്രിയോടെ ദാബ്രി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
വീട്ടിലേക്കു പോകാനായി സീതാപുരി ബസ് സ്റ്റാൻഡിനു സമീപം എത്തിയപ്പോൾ നാലു പേർ തന്നെ വളഞ്ഞെന്നു മൊബൈൽ ഫോണും 5,000 രൂപയും തിരിച്ചറിയൽ കാർഡും കൊണ്ടുപോയെന്നുമാണ് പരാതിക്കാരൻ പറഞ്ഞത്. കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയതെന്നു പൊലീസ് അറിയിച്ചു. കവർച്ചക്കാരിൽ ഒരാൾ തന്നെ കത്തി ഉപയോഗിച്ച് കുത്തിയെന്നും പരാതിക്കാരൻ പറഞ്ഞു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിരാടിനെ പിടികൂടിയത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. മോഷണം പോയ മൊബൈൽ പൊലീസ് കണ്ടെടുത്തു.
കോൾ സെന്ററിലാണ് ജോലി ചെയ്തിരുന്നതെന്നും ലോക്ഡൗണിൽ ജോലി നഷ്ടപ്പെട്ടെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. കാമുകിയുടെ ജന്മദിനത്തിനു വിലപിടിപ്പുള്ള സമ്മാനം നൽകാനാണ് കവർച്ച നടത്തിയതെന്നും ഇയാൾ പറഞ്ഞു. മറ്റു പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണെന്നു പൊലീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക്