കാസർകോട്: ട്രെയിനിൽനിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടിയ യുവാവിന്റെ കാൽ അറ്റു. തിങ്കളാഴ്ച രാത്രി കാസർകോട് റെയിൽവേ സ്റ്റേഷനിൽ രാത്രി 9 . മാണിയോട് കൂടിയാണ് സംഭവം ഉണ്ടായത് .

തമിഴ്‌നാട് ഈ റോഡ് മൂലപ്പാളയത്തെ ശങ്കരനാ (37)ണ് പരിക്കേറ്റത്. നാട്ടിലേക്ക് പോകുന്നതിനായാണ് ശങ്കരനും സുള്ള്യ സ്വദേശിയായ ഭാര്യയും റെയിൽവേ സ്റ്റേഷനിലെത്തിയത്. മംഗളൂരു-യശ്വന്ത്പൂർ ട്രെയിനിൽ ശങ്കരൻ കയറിയപ്പോഴാണ് ഭാര്യ കയറിയില്ലെന്ന് അറിഞ്ഞത്. അതിനിടെ ട്രെയിൻ മുന്നോട്ട് നീങ്ങിയെങ്കിലും ഭാര്യ ഒട്ടപെട്ടുപോകുമെന്ന ഭയം അലട്ടിയ ശങ്കരന് പുറത്തേക്ക് ചാടി.

ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപെട്ടാണ് കാൽ ചതഞ്ഞത്. ആർപിഎഫും റെയിൽവേ പൊലീസുമെത്തി പാളത്തിൽ നിന്ന് ശങ്കരനെ പുറത്തെടുത്തു. ഫയർഫോഴ്സെത്തി കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പരിയാരത്തേക്കും പിന്നീട് കോയമ്പത്തൂർ ആശുപത്രിയിലേക്കും മാറ്റി.