- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിനെതിരെ ചില കേന്ദ്രങ്ങൾ ആസൂത്രിതമായി ദുഷ്പ്രചരണം നടത്തുന്നു; ഉദ്യോഗസ്ഥരും സർക്കാരും രണ്ടാണെന്ന് വരുത്തിതീർക്കാനാണ് ശ്രമം; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ ഹൈജാക്ക് ചെയ്‌തെന്ന വിമർശനം തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ ഉദ്യോഗസ്ഥർ ഹൈജാക്ക് ചെയ്‌തെന്ന വിമർശനം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണത്തിനു പിന്നിൽ സർക്കാരിനെ ഇകഴ്‌ത്തിക്കാട്ടുക എന്ന ലക്ഷ്യം മാത്രമാണ്. കേരളത്തിനെതിരെ ചില കേന്ദ്രങ്ങൾ ആസൂത്രിതമായി ദുഷ്പ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥരും സർക്കാരും രണ്ടാണെന്ന് വരുത്തിതീർക്കാനാണ് ശ്രമം. വേർതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. വലുപ്പചെറുപ്പമില്ലാതെ ഉദ്യോഗസ്ഥരുൾപ്പെടെ എല്ലാവരും കോവിഡ് പ്രതിരോധത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. പ്രതിപക്ഷത്തിനും ഇതിന്റെ ഭാഗമായി പങ്കുവഹിക്കാനുണ്ട്. നിർഭാഗ്യകരമായ വിമർശനമാണ് ചിലകോണുകളിൽനിന്നുണ്ടായത്.
കോവിഡ് മരണനിരക്ക് രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ പിടിച്ചുനിർത്തിയത് കേരളമാണ്. എത്രയൊക്കെ ദുഷ്പ്രചരണം നടത്തിയാലും യാഥാർഥ്യം എല്ലാവർക്കും മനസിലാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
മറുനാടന് മലയാളി ബ്യൂറോ