- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
താലിബാൻ ഭരണത്തിന്റെ സ്വഭാവവും ഘടനയും വ്യക്തതമായ ശേഷം നിലപാട് എടുക്കാൻ ഇന്ത്യ; ഭീകരതയെ താലോലിക്കുമെന്ന വിമർശനം ഒഴിവാക്കാൻ കാത്തിരിക്കും; ഹിന്ദുക്കൾക്കും സിഖുകാർക്കും ആശ്വാസ പ്രഖ്യാപനവുമായി താലിബാനും; അഫ്ഗാനിൽ നയതന്ത്രം അനിവാര്യതയോ?
കാബൂൾ: ഇന്ത്യാക്കാരെ തൽകാലം താലിബാൻ ദ്രോഹിക്കില്ല. ഇന്ത്യയുമായി സൗഹൃദമാണ് അവർ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ കൃത്യമായ രേഖകളുണ്ടെങ്കിൽ അഫ്ഗാനിസ്ഥാൻ പൗരന്മാരായ ഹിന്ദു, സിഖ് മതവിശ്വാസികൾക്ക് ഇന്ത്യയിലേക്കു പോകാമെന്നു താലിബാൻ പറയുന്നു.
ഇന്ത്യയുമായി വ്യാപാര ബന്ധത്തിനു താൽപര്യമുണ്ടെന്ന് താലിബാൻ നേതാവ് ഷേർ മുഹമ്മദ് സ്റ്റാനിക്‌സായി നേരത്തേ പ്രതികരിച്ചിരുന്നു. മേഖലയിലെ പ്രധാന രാജ്യമെന്ന നിലയിൽ ഇന്ത്യയുമായി വ്യാപാര, സാമ്പത്തിക, രാഷ്ട്രീയ ബന്ധം നിലനിർത്താൻ താൽപര്യമുണ്ടെന്ന് അറിയിച്ചിരുന്നു. എന്നാൽ കരുതലോടെ മാത്രമേ ഈ വിഷയങ്ങളിൽ ഇന്ത്യ പ്രതികരിക്കൂ. ചരക്ക് നീക്കത്തിന് അഫ്ഗാൻ നിർണ്ണായക അനിവാര്യതയാണെന്ന് ഇന്ത്യയ്ക്കും അറിയാം. എന്നാൽ മറ്റ് ലോകരാജ്യങ്ങളുടെ പ്രതികരണം മനസ്സിലാക്കി മാത്രമേ ഇന്ത്യ നിലപാട് എടുക്കൂ.
താലിബാനെ ഇന്ത്യ ഭീകരതയുടെ കേന്ദ്രമായാണ് കണ്ടിരുന്നത്. അതിന് മാറ്റം വരുത്തേണ്ട സാഹചര്യമില്ല. എന്നാൽ നയതന്ത്ര ബന്ധം അഫ്ഗാനുമായി അനിവാര്യതയുമാണ്. ജെയ്ഷയും ലഷ്‌കറും അടക്കമുള്ള തീവ്രവാദ സംഘടനകളെ നിയന്ത്രിക്കാൻ വേണ്ടിയാണ് ഇത്. പാക്കിസ്ഥാൻ വഴിയുള്ള ഇന്ത്യ അഫ്ഗാൻ വ്യാപാര ബന്ധവും വളരെ പ്രധാനപ്പെട്ടതാണെന്നു താലിബാൻ നേതാവ് പ്രതികരിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായും ബന്ധം സ്ഥാപിക്കാൻ താൽപര്യമുണ്ടെന്നു താലിബാൻ അറിയിച്ചിട്ടുണ്ട്.
നയതന്ത്ര സഹകരണത്തിൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണസംവിധാനത്തിന്റെ സ്വഭാവവും ഘടനയും സംബന്ധിച്ചു വ്യക്തത വന്നിട്ടാവാം പ്രതികരണമെന്നാണു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന. ഇറാനിൽ ഇന്ത്യ മുതൽമുടക്കിയിട്ടുള്ള ചാബഹാർ തുറമുഖ വികസന പദ്ധതിക്കുള്ള പിന്തുണയും താലിബാൻ അറിയിച്ചിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങൾ അവർ തമ്മിലാണു പരിഹരിക്കേണ്ടതെന്നും താലിബാൻ ഇന്ത്യയ്ക്കു ഭീഷണി ഉയർത്തില്ലെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു.
കഴിഞ്ഞ ആഴ്ച ഇന്ത്യയിലേക്കുള്ള വിമാനത്തിൽ കയറാനെത്തിയ ഹിന്ദു, സിഖ് മതവിശ്വാസികളെ താലിബാൻ തടഞ്ഞതായി വിവരമുണ്ടായിരുന്നു. ഇന്ത്യയിലേക്കു യാത്ര ചെയ്യാൻ അനുമതി വേണമെന്ന് ഇന്ത്യൻ വേൾഡ് ഫോറം അഭ്യർത്ഥിച്ചതായി താലിബാൻ വക്താവ് സഹേബുല്ല മുജാഹിദ് അറിയിച്ചു. ഇന്ത്യയുമായി സഹകരിക്കുന്നതിനുള്ള താൽപ്പര്യം വ്യക്തമാക്കാൻ കൂടി വേണ്ടിയാണ് ഇത്.
സിഖുകാർ അഫ്ഗാനിസ്ഥാന്റെ ഭാഗമാണെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും താലിബാൻ വക്താവ് ഒരു അഫ്ഗാൻ മാധ്യമത്തോടു പറഞ്ഞു. ഇന്ത്യയിലേക്കു യാത്ര ചെയ്യാൻ താൽപര്യമുള്ളവരോടു സഹകരിക്കുമെന്നും താലിബാൻ അറിയിച്ചു. 565 പേരെയാണ് അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലെത്തിച്ചത്.
ഇവരിൽ ഭൂരിഭാഗവും എംബസി ജീവനക്കാരും ഇന്ത്യൻ പൗരന്മാരുമാണ്. അഫ്ഗാൻ പൗരന്മാരായ ഹിന്ദുക്കളും സിഖുകാരും അഭയം തേടി ഇന്ത്യയിലെത്തി. വ്യോമസേനാ വിമാനങ്ങളിലാണ് അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് ആളുകളെ എത്തിക്കുന്നത്. താലിബാനിൽതന്നെ പല ശക്തികേന്ദ്രങ്ങളുണ്ട്. ആരുടെയൊക്കെ നിലപാടുകൾക്കാവും ഒടുവിൽ സ്വീകാര്യതയുണ്ടാവുകയെന്നു വ്യക്തതയില്ല. യുഎസ്‌നാറ്റോ സേനയുടെ പൂർണ പിന്മാറ്റത്തിനുശേഷം യുഎസ് സ്വീകരിക്കുന്ന നിലപാടു കൂടി പരിഗണിച്ചാകും ഇന്ത്യ തീരുമാനം എടുക്കുക.
അഫ്ഗാനിസ്ഥാനിൽനിന്ന് പാക്കിസ്ഥാനിലൂടെ ഉൽപന്നങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കാനാണ് നേരത്തെ വ്യാപാര മാർഗം ഉപയോഗിച്ചിരുന്നത്. ഇന്ത്യയിൽനിന്നുള്ള കയറ്റുമതിക്ക് ഈ മാർഗം ഉപയോഗിച്ചിരുന്നില്ല. ഫലത്തിൽ, പുതിയ കാര്യങ്ങളൊന്നും താലിബാൻ പറയുന്നില്ലെന്നാണ് ഇന്ത്യൻ വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ