- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മാസം പ്രായമുള്ള ഏഴ് നായ്ക്കുട്ടികളെ തീവെച്ചു കൊന്നു; രണ്ട് സ്ത്രീകൾക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്
കൊച്ചി: ഒരു മാസം പ്രായമുള്ള ഏഴ് നായ്ക്കുട്ടികളെ തീവെച്ചു കൊന്ന സംഭവത്തിൽ രണ്ട് സ്ത്രീകൾക്കെതിരെ പൊലീസ് കേസെടുത്തു. പൊള്ളലേറ്റ അമ്മപ്പട്ടിയെ രക്ഷപ്പെടുത്തി. മാഞ്ഞാലി ഡൈമൺമുക്ക് ചാണയിൽ കോളനിയിലാണു കഴിഞ്ഞ ദിവസം സംഭവം നടന്നത്. സംഭവത്തിൽ കോളനിയിലെ മേരി, ലക്ഷ്മി എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു.
ഇരുവരും ചേർന്ന് അമ്മപ്പട്ടിക്കും കുഞ്ഞുങ്ങൾക്കും മുകളിൽ തീകളുത്തുകയായിരുന്നു. കുഞ്ഞുങ്ങൾ വെന്തു മരിച്ചു. ദയ അനിമൽ വെൽഫെയർ സംഘടന, പരുക്കേറ്റ അമ്മപ്പട്ടിയെ രക്ഷപ്പെടുത്തി. രണ്ട് ചെവിക്കും വയറിലും സാരമായി പൊള്ളലേറ്റ നായയെ പറവൂർ മൃഗാശുപത്രിയിലെ ചികിത്സയ്ക്കു ശേഷം സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. സമീപ പ്രദേശങ്ങളിൽ അലഞ്ഞു തിരഞ്ഞു നടന്ന തെരുവുനായ് ഒരു മാസം മുൻപാണു കോളനിയിലെ വീട്ടിലെ വാരാന്തയ്ക്കു സമീപം പ്രസവിച്ചത്. അമ്മപ്പട്ടിയും കുഞ്ഞുങ്ങളും പോകാതെ വന്നതോടെ പന്തം കത്തിച്ച് ഇവയുടെ ശരീരത്തിൽ വയ്ക്കുകയായിരുന്നു.
കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തിൽ പൊള്ളലേറ്റ അമ്മപ്പട്ടി, കുരച്ച് ഓടാൻ തുടങ്ങിയതോടെ സമീപവാസികൾ വിവരം ദയ പ്രവർത്തകരെ അറിയിക്കുകയുമായായിരുന്നു. നായ്ക്കുട്ടികളെ സമീപത്തെ പറമ്പിൽ കുഴിച്ചിട്ടതായാണു സൂചന. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.