അടൂർ: ദിവസങ്ങൾ പഴക്കമുള്ള വയോധികന്റ മൃതദേഹത്തിന് കാവലിരുന്ന് ഭാര്യ. പഴകുളം ആലുംമൂട് സ്ലോമോ വീട്ടിൽ ഫിലിപ്പോസ് ചെറിയാന്റെ (76) മൃതദേഹത്തിനരികിലാണ് ഭാര്യ അൽഫോൻസ കാവലിരുന്നത്.

രണ്ട് ദിവസം മുൻപ് ചെറുമകൻ അനുജിത്ത് ഫോൺ വിളിച്ചെങ്കിലും ആരും എടുത്തില്ല. തുടർന്ന് ചെറുമകൻ വീട്ടിലെത്തിയപ്പോൾ ഫിലിപ്പോസ് ചെറിയാൻ തറയിൽ മരിച്ച് കിടക്കുന്നതാണ് കണ്ടത്. ദുർഗന്ധവും വമിച്ചിരുന്നു. വീട്ടിലുണ്ടായിരുന്ന ഭാര്യയോട് വിവരം ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായി സംസാരിക്കുകയായിരുന്നു. ഫിലിപ്പോസ് ചെറിയാൻ 16 ന് പകൽ വാക്സിൻ എടുക്കാൻ പോയിരുന്നത് നാട്ടുകാർ കണ്ടിരുന്നു. അതു കഴിഞ്ഞ് ആരും ഇയാളെ കണ്ടിട്ടില്ല. മൃതദേഹം പുഴുവരിച്ച നിലയിലാണ്. ഇരുവരും വീട്ടിൽ തനിച്ചായിരുന്നു താമസം.