- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായ മാന്തിയത് കാര്യമാക്കിയില്ല; ആഴ്ചകൾക്ക് ശേഷം യുവാവ് പേ വിഷബാധയേറ്റ് മരിച്ചു: കിരണിന് റാബിസ് സ്ഥിരീകരിച്ചത് വെള്ളം കാണുമ്പോൾ ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ
ബത്തേരി: നായ മാന്തിയത് കാര്യമാക്കാതിരുന്ന 30കാരനായ യുവാവ് ആഴ്ചകൾക്ക് ശേഷം പേവിഷബാധയേറ്റ് മരിച്ചു. മുത്തങ്ങ മന്മഥമൂല കരുണന്റെ മകൻ കിരൺകുമാർ (30) ആണ് റാബിസ് ബാധയെ തുടർന്ന് മരിച്ചത്. ആഴ്ചകൾക്ക് മുമ്പ് കിരണിനെ നായ മാന്തിരിയുരുന്നെങ്കിലും കാര്യമാക്കിയില്ല. അതുകൊണ്ട് തന്നെ ആശുപത്രിയിൽ പോവുകയോ കുത്തിവെയ്‌പ്പ് എടുക്കുകയോ ചെയ്തില്ല.
എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച മുതൽ കിരണിന് അസ്വസ്ഥത തുടങ്ങി. രാവിലെ വീടിനു സമീപത്തെ ഗ്രൗണ്ടിൽ ഫുട്‌ബോൾ കളിച്ച ശേഷം വീട്ടിൽ വന്നപ്പോൾ മതുലാണ് കിരണിന് മാറ്റങ്ങൾ കണ്ട് തുടങ്ങിയത്. വെള്ളം കാണുമ്പോൾ ശ്വാസംമുട്ട് അനുഭവപ്പെട്ടു കൊണ്ടായിരുന്നു തുടക്കം. തുടർന്ന് നൂൽപുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ബത്തേരി താലൂക്ക് ആശുപത്രിയിലുമെത്തിച്ചു.
ആശുപത്രിയിൽ ഡോക്ടർ തിരക്കിയപ്പോഴാണ് ആഴ്ചകൾക്ക് മുൻപ് നായ കാൽമുട്ടിന് മുകളിൽ മാന്തിയ കാര്യം കിരൺ പറയുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ വൈകിട്ട് മരിച്ചു. ഇലക്ട്രീഷ്യനായിരുന്നു. അമ്മ: രാധ. സഹോദരൻ: രഞ്ജിത്.