- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനോദ യാത്രയ്ക്കിടെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ആന്തരികാവയവങ്ങൾക്ക് പരുക്കേറ്റ കുട്ടി ഭയവും അസ്വസ്ഥതയും പ്രകടിപ്പിച്ചതോടെ കള്ളി വെളിച്ചത്തായി: 44കാരനായ സന്മാർഗ ശാസ്ത്രം അദ്ധ്യാപകന് ഇരുപത്തി ഒൻപതര വർഷം തടവ്
കുന്നംകുളം: ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകന് ഇരുപത്തി ഒൻപതര വർഷം തടവ്. വിനോദ യാത്രയ്ക്കു പോകുന്നതിനിടെ കുട്ടിയെ ബസിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച സന്മാർഗ ശാസ്ത്രം അദ്ധ്യാപകനെയാണ് കോടതി കഠിനമായ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ജയിൽ ശിക്ഷയ്ക്ക് പുറമെ ും 2.15 ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി നിർദ്ദേശിച്ചു.
പാവറട്ടി പുതുമനഃശേരിയിലെ സ്വകാര്യ സ്‌കൂളിൽ അദ്ധ്യാപകനായിരുന്ന നിലമ്പൂർ ചീരക്കുഴി സ്വദേശിയുമായ കാരാടൻ വീട്ടിൽ അബ്ദുൽ റഫീക്കിനെയാണു ( 44) കഠിന ത
വിന് ശിക്ഷിച്ചത്. ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ പോക്‌സോ കോടതി ജഡ്ജി എംപി. ഷിബുവിന്റെതാണ് ഉത്തരവ്. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം 9 മാസം കൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എസ്. ബിനോയ് ഹാജരായി.
2012 ലാണ് കേസിനാസ്പദമായ സംഭവം. വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പെൺകുട്ടി അസ്വസ്ഥതയും ഭയവും പ്രകടിപ്പിച്ചതോടെയാണ് മാതാവിന് പന്തികേടു തോന്നിയത്. തുടർന്ന് ഡോക്ടറുടെ പക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. ലൈംഗിക അതിക്രമം നടന്നതായും അന്തരികാവയങ്ങൾക്ക് മുറിവേറ്റതായും പരിശോധനയിൽ കണ്ടെത്തിയതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.