- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവ് നായയുടെ കടിയേറ്റ് പെരിന്തൽമണ്ണയിൽ 31 വയസ്സുകാരൻ മരിച്ചു; മരണമടഞ്ഞത് അസം സ്വദേശി; ദിവസങ്ങൾക്കുള്ളിൽ തെരുവ് നായയുടെ കടിയേറ്റത് പത്തോളം പേർക്ക്
മലപ്പുറം: തെരുവ് നായയുടെ കടിയേറ്റ് പെരിന്തൽമണ്ണയിൽ 31വയസ്സുകാരൻ മരിച്ചു. 20 ദിവസം മുമ്പ് പെരിന്തൽമണ്ണ ജൂബിലി റോഡിൽ നിന്നും തെരുവ് നായയുടെ കടിയേറ്റ അസം സ്വദേശി ഹിനായത്തുള്ള(31)യാണ് മരണപ്പെട്ടത്. തൂതയിൽ ആണ് ഇയാൾ താമസിച്ചിരുന്നത്.ഒരു മാസം മുമ്പാണ് ആസാമിൽ നിന്നും ഇയാൾ കേരളത്തിൽ എത്തിയത്.ഇയാൾക്ക് പേ ബാധയുള്ള്ള നായുടെ കടിയേറ്റതിനെ തുടർന്ന് പെരിന്തൽമണ്ണ ജില്ലാ സ്ത്രീയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയിരുന്നു.
മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരിക്കുകയാണ് മരണപ്പെട്ടത്.ഇയാൾ അടക്കം പത്തോളം പേർക്ക് ജൂബിലി റോഡിൽ നിന്നും തെരുവുനായയുടെ കടിയേറ്റിരുന്നു. പെരിന്തൽമണ്ണ നഗരത്തിൽ തെരുവുനായ്ക്കളുടെ ശല്യം പലതവണ വാർത്ത മനൽകിയിരുന്നു. ഹിനായത്തുള്ളക്ക് ഭാര്യയും മൂന്ന് പെൺമക്കളും ഉണ്ട്.
കൊവിഡും ലോക്ക് ഡൗണും ആരംഭിച്ചതിന് പിന്നാലെയാണ് തെരുവ് നായ ശല്യം വ്യാപകമായതായി പരാതികളുയർന്നിട്ടുണ്ട്. ആളുകൾ പുറത്തിറങ്ങാതിരുന്നതോടെ കവലകളും തെരുവുകളും തെരുവ് നായകൾ കയ്യേറുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം മലപ്പുറം ചുള്ളിപ്പാറയിൽ ഉണ്ടായ തെരുവ് നായ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റിരുന്നു.
ചുള്ളിപ്പാറയിലെ അന്തംവീട്ടിൽ മഹേഷ്, മകൾ ശിവാനി(3) തൂമ്പിൽ മുനീറിന്റെ മകൻ മുഹമ്മദ് ആഫി(5), വീരേശ്ശേരി സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഹാദി(7), തൂമ്പിൽ ആരിഫ(30), കാലരിക്കൽ പങ്കജാക്ഷി(50)കാളങ്ങാട്ട് വിനോദ്( 43) എന്നിവർക്കാണ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റത്.
പരുക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പശുക്കൾ, ആടുകൾ, കോഴികൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾക്കും നായയുടെ കടിയേറ്റു.ചുള്ളിപ്പാറയിലും പരിസരത്തും തെരുവ്‌നായ ശല്യം രൂക്ഷമാണ്. പ്രദേശവാസികൾക്ക് രാത്രിയിലും പകലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലെന്ന് അധികൃതർ പറയുന്നു.