- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളുടെ ആഴം കൂട്ടുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ നിലവിലുള്ള നാല് ചെറുകിട തുറമുഖങ്ങളുടെ ആഴം കൂട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആദ്യഘട്ടത്തിൽ 7 മീറ്ററും രണ്ടാംഘട്ടത്തിൽ 11 മീറ്ററുമാണ് ആഴം കൂട്ടുകയെന്നും അദ്ദേഹം പറഞ്ഞു. കേരള മാരിടൈം ബോർഡിന്റെയും തീരദേശ കപ്പൽ സർവീസ് നടത്തുന്ന ജെ.എം. ബാക്സി ആൻഡ് കമ്പനി, കപ്പൽ ഓപ്പറേറ്റർ'റൗണ്ട് ദി കോസ്റ്റ്'കമ്പനി എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഷിപ്പിങ് ട്രേഡ് മീറ്റ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തീരദേശ കണ്ടെയ്നർ കപ്പൽ സർവീസ് ആരംഭിച്ച് മൂന്ന് മാസത്തിനുള്ളിൽ അഴീക്കൽ, ബേപ്പൂർ, കൊല്ലം എന്നീ ചെറുകിട തുറമുഖങ്ങളിൽ നിന്നും 1150 കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. ചരക്ക് നീക്കത്തിന് കപ്പൽ സർവീസ് പ്രയോജനപ്പെടുത്തുന്നതിലൂടെ സാമ്പത്തിക ലാഭത്തിന് പുറമേ റോഡുകളിലെ തിരക്കും മലിനീകരണവും കുറയ്ക്കാൻ സഹായകരമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിൽ കപ്പൽ സർവീസ് നടത്തുന്ന കമ്പനികൾക്ക് നൽകിവരുന്ന ആനുകൂല്യം കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിലെ തീരദേശ കപ്പൽ സർവീസുംഅനുബന്ധഷിപ്പിങ് വ്യവസായങ്ങളും വികസിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് ട്രേഡ് മീറ്റ് സംഘടിപ്പിച്ചത്. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഓൺലൈനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് വീഡിയോ സന്ദേശത്തിലൂടെ ആശംസ നേർന്നു.
എംഎൽഎമാരായ കെ.വി. സുമേഷ്, എം. മുകേഷ്, എം. വിൻസെന്റ്, കേരള മാരിടൈം ബോർഡ് ചെയർമാൻ അഡ്വ. വി.ജെ. മാത്യു, തുറമുഖ വകുപ്പ് അഡീഷണൽ സെക്രട്ടറി രമേശ് തങ്കപ്പൻ, കോസ്റ്റ് ഗാർഡ് ഡിഐജി രവി, നാഷണൽ ഷിപ്പിങ് ബോർഡ് അംഗം രാഹുൽ മോദി, റൗണ്ട് ദി കോസ്റ്റ് സിഇഒ കിരൻ നരേന്ദ്ര തുടങ്ങിയവർ സംസാരിച്ചു.
വിദേശ-ഇന്ത്യൻ കപ്പൽ കമ്പനികളുടെ ഏജൻസി പ്രതിനിധികൾ, കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലെ ഷിപ്പിങ് രംഗത്തുള്ള കയറ്റുമതിക്കാരുടെടെയും ഇറക്കുമതിക്കാരുടെയുംസംഘടനാ പ്രതിനിധികൾ,കേരളത്തിലെ പ്രമുഖ ചേംബർ ഓഫ് കൊമേഴ്‌സ് പ്രതിനിധികൾ,കേരളം, തമിഴ്‌നാട്,കർണാടക തുടങ്ങിയ സംസ്ഥാനത്തെ മറ്റ് വ്യവസായ സംഘടനകളുടെയുംഷിപ്പിങ് കയറ്റുമതി, ഇറക്കുമതി വ്യവസായങ്ങളുടെയും പ്രതിനിധികൾ തുടങ്ങിയവർ ട്രേഡ് മീറ്റിൽ പങ്കെടുത്തു