- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ ഗാന്ധിജയന്തി ദിനത്തിൽ കരുത്ത് തെളിയിച്ച് കോൺഗ്രസ്; കുന്നോത്തുപറമ്പിൽ കോൺഗ്രസ്സിന് 118 യൂണിറ്റ് കമ്മിറ്റികൾ നിലവിൽ വന്നു
തലശേരി: കെപിസിസി. അധ്യക്ഷൻ കെ.സുധാകരന്റെ തട്ടകമായ കണ്ണുരിൽ കോൺഗ്രസ് സെമിനാർ സംവിധാനത്തിലേക്ക് ചുവടുമാറുന്നു.കോൺഗ്രസ്സിന്റെ സംഘടനാ തലത്തിൽ അടിസ്ഥാനപരമായ മാറ്റം വരുത്തി കണ്ണുർ. ജില്ലയിൽ ബൂത്ത് കമ്മിറ്റികൾക്ക് കീഴിലായി യൂനിറ്റ് കമ്മിറ്റികൾ നിലവിൽ വന്നു.
കണ്ണൂർ ജില്ലയിലെ കുന്നോത്ത് പമ്പിൽ ജില്ലാതല ഉത്ഘാടനം എ.ഐ.സി.സി സെക്രട്ടരി പി.വി.മോഹൻ ഉത്ഘാടനം ചെയ്തു. രാജ്യത്തെ ജനങ്ങളെ സംസാരിക്കാൻ പോലും അനുവദിക്കാത്തവിധം ജനാധിപത്യം നിഷേധിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. രാജ്യത്ത് വർഗ്ഗീയ ഫാസിസം അരങ്ങു തകർക്കുമ്പോൾ ഗാന്ധിജിയിലേക്ക് മടങ്ങുകയാണ് ഏറ്റവും ഉചിതമായ മാർഗ്ഗം. മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ.സി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു.വി.സുരേന്ദ്രൻ, ടി.പി.പ്രിയേഷ് പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ് ടി.സി.കുഞ്ഞിരാമൻ സി.യു.സി പ്രാധാന്യം വിശദീകരിച്ചു.ഡി.സി.സി.ജനറൽ സെക്രട്ടരിമാരായ കെ.പി.സാജു, സന്തോഷ് കണ്ണം വെള്ളി, ഹരിദാസ് മൊകേരി എന്നിവർ പങ്കെടുത്തു.
കുന്നോത്ത്പറമ്പ് പഞ്ചായത്തിൽ ആദ്യഘട്ടത്തിൽ 118 യൂനിറ്റ് കമ്മിറ്റികൾ നിലവിൽ വന്നു. രാവിലെ പ്രാതൽ സമ്മേളനങ്ങളും ഉച്ച സമ്മേളനം, സായാഹ്ന സമ്മേളനം എന്നിങ്ങനെയാണ് യൂനിറ്റ് സമ്മേളനങ്ങൾ നടന്നത്. 15 കോൺഗ്രസ്സ് വീടുകൾക്ക് ഒന്ന് എന്ന നിലയിലാണ് യൂനിറ്റ് കമ്മിറ്റികൾ രൂപീകരിച്ചത്.
വിവിധ സ്ഥലങ്ങളിൽ അഡ്വ.സണ്ണി ജോസഫ്.പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ്, സതീശൻ പാച്ചേനി, ഭാരവാഹികളായ വി.എ.നാരായണൻ, സജീവ് മാറോളി, ചന്ദ്രൻ തില്ലങ്കേരി കോൺഗ്രസ്സ് നേതാക്കളായ പി.സി.ഷാജി, വി.സുരേന്ദ്രൻ, എൻ.പി ശ്രീധരൻ, സുരേഷ് ബാബു എളയാവൂർ, കെ.പി.സാജു, കെ.സി.മുഹമ്മദ് ഫൈസൽ, സന്തോഷ് കണ്ണം വെള്ളി, രാജീവൻ എളയാവൂർ, ബിജു ഉമ്മർ, പി.കെ.സതീശൻ, രജനി രമാനന്ദ്, അമൃതരാമകൃഷ്ണൻ, രജിത്ത് നാറാത്ത്, എംപി.വേലായുധൻ, സി.വി.എ ജലീൽ, മോഹനൻപാറക്കടവ്, മുഹമ്മദ് ഷമ്മാസ്.പി, മൃദുല രമേശ്, രാജീവൻ പനുണ്ട, കെ.സി.ഗണേശൻ, കെ.സി.രാജൻ, ഹരിദാസ് മൊകേരി, കെ.പി.ഹാഷിം, റോബർട്ട് വെള്ളാം വെള്ളി എന്നിവർ ഉത്ഘാടനം ചെയ്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്