- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാലു വർഷത്തിനകം തായ് വാൻ ചൈനയുടെ സമ്പൂർണ്ണ ഭാഗമാകും; എതിർത്താൽ മൂന്നാം ലോക മഹായുദ്ധത്തിനു തയ്യാറെടുക്കാം; ചൈന മുന്നറിയിപ്പുമായി എത്തിയതോടെ ഫിലിപ്പൈൻസ് കടലിൽ സംയുക്ത നാവികാഭ്യാസവുമായി അമേരിക്കയും സഖ്യകക്ഷികളും
നാലു വർഷത്തിനകം തായ് വാൻ ചൈനയുടെ സമ്പൂർണ്ണ ഭാഗമാകും; എതിർത്താൽ മൂന്നാം ലോക മഹായുദ്ധത്തിനു തയ്യാറെടുക്കാം; ചൈന മുന്നറിയിപ്പുമായി എത്തിയതോടെ ഫിലിപ്പൈൻസ് കടലിൽ സംയുക്ത നാവികാഭ്യാസവുമായി അമേരിക്കയും സഖ്യകക്ഷികളും
ഇനി നാലുവർഷത്തിനകം ചൈന തായ് വാനെ പൂർണ്ണമായും അതിക്രമിച്ചു കീഴടക്കുമെന്ന് തായ് വാൻ പ്രതിരോധമന്ത്രി ചിയു കുവോ ചെംഗ് പറയുന്നു. 8.6 ബില്ല്യൺ ഡോളറിന്റെ പ്രതിരോധ ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്. ഇപ്പോൾ തന്നെ തായ്വാനെ ആക്രമിക്കാനുള്ള കഴിവ് ചൈനയ്ക്കുണ്ടെന്നും എന്നാൽ, യുദ്ധം ആരംഭിക്കുന്നതിനു മുൻപായി യുദ്ധചെലവുകൾ പരമാവധി കുറയ്ക്കുന്നതിനായിട്ടാണ് ചൈന ഇത് വൈകിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
2025 ആകുമ്പോഴേക്കും യുദ്ധ ചെലവ് അതിന്റെ ഏറ്റവും കുറഞ്ഞ തലത്തിലേക്ക് ചൈന കൊണ്ടുവരും എന്നു പറഞ്ഞ പ്രതിരോധ മന്ത്രി, കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും ഗുരുതരമായ സംഘർഷാവസ്ഥയിലൂടെയാണ് മേഖല കടന്നുപോകുന്നതെന്നും പറഞ്ഞു. ജോ ബൈഡൻ ഷി ജിൻപിംഗുമായി സംസാരിച്ചുവെന്നും തായ് വാൻ ഉടമ്പടി അനുസരിച്ച് മുന്നോട്ട് പോകാമെന്ന് ഷീ സമ്മതിച്ചതായും ജോ ബൈഡൻ പ്രസ്താവിച്ചതിനു തൊട്ടു പുറകെയാണ് ഇപ്പോൾ ഈ മുന്നറിയിപ്പ് എത്തിയിരിക്കുന്നത്. എന്നാൽ, ബൈഡനുമായി സംസാരിച്ചതിനുശേഷം ചൈന തായ്വാൻ അതിർത്തിയിലെ സൈനിക പ്രകടനങ്ങൾ വർദ്ധിപ്പിക്കുകയായിരുന്നു.
അതേസമയം, തായ് വാൻ എതുനിമിഷവും ചൈനയുടെ സമ്പൂർണ്ണ അധികാര പരിധിയിൽ വരുമെന്ന് ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമം മുന്നറിയിപ്പ് നൽകി. ഏതുനിമിഷവും ഒരു മൂന്നാം ലോകമഹായുദ്ധം പ്രതീക്ഷിക്കാമെന്നും മാധ്യമം പറയുന്നു. അതിനിടയിൽ കഴിഞ്ഞ വാരാന്ത്യത്തിൽ അമേരിക്കക്കും ജപ്പാനുമൊപ്പം ബ്രിട്ടന്റെ എച്ച് എം എസ് ക്യുൻ എലിസബത്തും ഫിലിപ്പൈൻ കടലിൽ നടന്ന സൈനിക പരിശീലനത്തിൽ പങ്കെടുത്തിരുന്നു.
ചൈനയുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുവാനായി തായ് വാൻ റിലേഷൻസ് ആക്ട് എന്നൊരു കരാർ തയ്യാറാക്കിയിരുന്നു. ഇതനുസരിച്ച് ചൈനയെ അംഗീകരിക്കാൻ അമേരിക്ക ആവശ്യപ്പെട്ടത് തായ്വാൻ പ്രശ്നം ഭാവിയിൽ സമാധാനപരമായി ഒത്തുതീർപ്പാക്കണം എന്നായിരുന്നു. തായ്വാന് ആയുധങ്ങൾ നൽകുവാനും പ്രതിരോധകാര്യത്തിൽ സഹായിക്കാനും ഈ കരാർ വഴി അമേരിക്ക്ക്ക് കഴിയും എന്നാൽ, ഈ ദ്വീപ് രാഷ്ട്രത്തിന്റെ പരമാധികാര വിഷയത്തിൽ അമേരിക്ക ഒരു നിലപാട് എടുക്കില്ല എന്നുമാത്രമല്ല, ഇതിനെ ചൈനയുടെ ഒരു ഭാഗമായി തന്നെ പരിഗണിക്കുകയും ചെയ്യും എന്നും കരാറിൽ ഉണ്ട്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 9 നായിരുന്നു ബൈഡനും ഷീയും അവസാനമായി സംസാരിച്ചത്. അതേസമയം തായ്വാന്റെ ജനാധിപത്യ നേതാക്കൾക്ക് പിന്തുണയർപ്പിച്ചുകൊണ്ട് ഒരുവിഭാഗം ഫ്രഞ്ച് സെനറ്റർമാർ തായ്വാൻ സന്ദർശിക്കുകയാണ്. ഈ സന്ദർശനം ഒഴിവാക്കണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നെങ്കിലും ഫ്രാൻസ് അത് മുഖവിലയ്ക്കെടുത്തില്ല.
സെനറ്റർ അലൈൻ റിച്ചാർഡിന്റെ നേതൃത്വത്തിലുള്ള സംഘം പ്രസിഡന്റ് സായ് ഇംഗ് വെന്നുമായും തായ്വാനിലെ സാമ്പത്തിക-ആരോഗ്യമേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്‌ച്ചകൾ നടത്തും. ഫ്രാൻസിലെ മുൻ പ്രതിരോധ മന്ത്രിയായിരുന്ന റിച്ചാർഡ് നേരത്തേ 2015-ലും 2019-ലും തായ്വാൻ സന്ദർശിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ