- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സബ് ട്രഷറി ഓഫിസിലെ കസേരകൾ കോടതി ജപ്തി ചെയ്തു; ജീവനക്കാർക്ക് ഇരിപ്പിടമില്ലാതായതോടെ ട്രഷറി പ്രവർത്തനം പ്രതിസന്ധിയിൽ
പത്തനംതിട്ട: സബ് ട്രഷറി ഓഫിസിലെ കസേരകൾ കോടതി ജപ്തി ചെയ്തു. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഓഫിസിലെ കസേരകൾ ജപ്തി ചെയ്തതോടെ ജീവനക്കാർക്ക് ഇരിപ്പിടമില്ലാതാവുകയും ട്രഷറി ഓഫിസ് പ്രവർത്തനം പ്രതിസന്ധിയിലാവുകയും ചെയ്തു. സബ് ട്രഷറിയിലെ പത്ത് കസേരകളാണ് കോടതി ജപ്തി ചെയ്തത്.
പന്തളം തോന്നല്ലൂർ രവിമംഗലത്ത് വീട്ടിൽ ഓമനയമ്മയുടെ പരാതിയിലാണ് ജപ്തി നടപടി. ഓമനയമ്മുടെ വസ്തു കല്ലട ജലസേചന പദ്ധതിക്കായി 25 വർഷം മുൻപ് ഏറ്റെടുത്തതിന്റെ പണം മുഴുവൻ കിട്ടാത്തതിനു ഫയൽ ചെയ്ത കേസിലാണ് നടപടി. കുറച്ചു തുക ലഭിച്ചെങ്കിലും നഷ്ടപരിഹാരം കുറഞ്ഞുപോയെന്നു കാട്ടി പരാതി നൽകിയതിനെത്തുടർന്ന് 76,384.75 രൂപ നൽകണമെന്ന് കോടതി വിധിച്ചു. ഇതു ലഭിക്കാത്തതിനെത്തുടർന്നു നൽകിയ പരാതിയിലാണ് ജപ്തി നടപടി.
സബ് ട്രഷറിയിലെ 10 കസേര, 4 കംപ്യൂട്ടർ എന്നിവ ജപ്തി ചെയ്യാനാണു കോടതി ഉത്തരവിട്ടത്. ഇതനുസരിച്ച് ഇന്നലെ 11.30 ന് കോടതി ഉദ്യോഗസ്ഥരെത്തി കസേരകൾ ജപ്തി ചെയ്തു. കംപ്യൂട്ടറുകൾ കൊണ്ടുപോയില്ല. കസേരകൾ കൊണ്ടുപോയതോടെ ജീവനക്കാർക്ക് ഇരുന്നു ജോലി ചെയ്യാൻ സൗകര്യം ഇല്ലാതായി. നിന്നുകൊണ്ടാണ് ജീവനക്കാർ ഫയലുകൾ നോക്കിയത്.