നേഷൻ ബ്രാൻഡ് ഇൻഡെക്സിൽ തുടർച്ചയായി അഞ്ചാം വർഷവുമൊന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ജർമ്മനി തന്നെ. ലോകത്തിലെ ഏറ്റവും നല്ല രാജ്യമായി ജർമ്മനിയെ തെരഞ്ഞെടുത്തപ്പോൾ രണ്ടാം സ്ഥാനത്ത് കാനഡയും മൂന്നാം സ്ഥാനത്ത് ഇറ്റലിയുമെത്തി. അതേസമയം കഴിഞ്ഞവർഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബ്രിട്ടൻ അഞ്ചാം സ്ഥാനത്തേക്ക് എത്തി. വിദേശികളെ സ്വീകരിക്കുന്ന കാര്യത്തിലും പരിസ്ഥിതി സംരക്ഷണത്തിലും അന്താരാഷ്ട്ര തലത്തിൽ ബ്രിട്ടന്റെ കീർത്തിക്കുണ്ടായ ഇടിവാണ് ഇതിനു കാരണമായത്.

ഡൊണാൾഡ് ട്രംപിന്റെ ഭരണം ഒഴിഞ്ഞതോടെ കഴിഞ്ഞവർഷം പത്താം സ്ഥാനത്തുണ്ടായിരുന്ന അമേരിക്ക എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. ജപ്പാനാണ് നാലാം സ്ഥാനത്തുള്ളത്. എല്ലാവർഷവും 60 രാജ്യങ്ങളേയാണ് നേഷൻ ബ്രാൻഡ്സ് ഇൻഡെക്സ് വിലയിരുത്തുന്നത്. രാജ്യത്തിന്റെ ഭരണനിർവ്വഹണം സൗഹാർദ്ദപരമായ സമീപനം, സംസ്‌കാരം, ജീവിതനിലവാരം എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങളെ വിലയിരുത്തിയാണ് റാങ്കിങ് നിശ്ചയിക്കുക.

ഈ വർഷം തുടർച്ചയായി അഞ്ചാം തവണയും ഒന്നാം സ്ഥാനത്തെത്തുന്ന ജർമ്മനി ഇതുവരെ മൊത്തം ഏഴു തവണ ഇതിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അവരുടെ സ്‌കോർ 69.1 ആയിരുന്നത് ഈ വർഷം 71.1 ആയി ഉയർന്നു. ജർമ്മൻ ഉദ്പന്നങ്ങൾക്ക് ലോകമെമ്പാടുമുള്ള വിശ്വാസ്യതയും അതുപോലെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് ജർമ്മൻ സർക്കാർ കൈക്കൊള്ളുന്ന നടപടികളുമാണ് ജർമ്മനിയെ ഒന്നാം സ്ഥാനത്തെത്താൻ സഹായിച്ച പ്രധാന ഘടകങ്ങൾ.കായികരംഗത്തെ മികവിലും ജർമ്മനിക്ക് ഏറെ പോയിന്റുകൾ നേടാനായി.

2020-ൽ മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന കാനഡ ഇത്തവണ രണ്ടാം സ്ഥാനം കൈയടക്കി. കുടിയേറ്റ നിയമങ്ങളും ഭരണനിർവ്വഹണത്തിലെ മികവുമാണ് കാനഡയ്ക്ക് ഏറെ പോയിന്റുകൾ നേടിക്കൊടുത്തത്. അതോടൊപ്പം കാനഡയുടെ സൗഹാർദ്ദപരമായ സമീപനവും സംസ്‌കാരവും ഏറെ ആളുകളെ കാനഡയുടെ പേര് നിർദ്ദേശിക്കാൻ പ്രേരിപ്പിച്ചു. അതേസമയം രണ്ടാം സ്ഥാനത്തു നിന്നും അഞ്ചാം സ്ഥാനത്തേക്ക് വീണെങ്കിലും ബ്രിട്ടന് കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ പോയിന്റുകൾ ഇത്തവണ നേടാനായിട്ടുണ്ട്.

ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ രാജ്യം നൽകുന്ന സംഭാവനകളാണ് പ്രധാനമായും ബ്രിട്ടനെ തുണച്ചത്. അതുപോലെ വിദ്യാഭ്യാസ രംഗത്തെ മികവും കായികരംഗത്തെ മികവും സംസ്‌കാരവും രാജ്യത്തെ തുണച്ചു. എന്നാൽ, വിദേശികളെ സ്വീകരിക്കുന്നതിൽ കാണിക്കുന്ന സമീപനവും അതുപോലെ പരിസ്ഥിതി സംരക്ഷണത്തിനു മതിയായ നടപടികളെടുക്കാത്തതും ബ്രിട്ടനെ പുറകോട്ട് തള്ളുകയായിരുന്നു.

2019-ൽ ആറാംസ്ഥാനത്ത് ഉണ്ടായിരുന്ന അമേരിക്ക 2020-ൽ പത്താം സ്ഥാനത്തേക്ക് വീണിരുന്നു. ഭരണ നിർവ്വഹണത്തിലെ പാളിച്ചകൾ, വിനോദസഞ്ചാരവും കുടിയേറ്റവും ആയി ബന്ധപ്പെട്ട നയങ്ങൾ എന്നിവയായിരുന്നു അന്ന് അമേരിക്കയ്ക്ക് വിനയായത്. എന്നാൽ, 2021-ൽ കോവിഡ് പ്രതിസന്ധി കനത്തിട്ടും സമൂഹത്തിൽ രാഷ്ട്രീയമായ വിഭജനം കൂടുതൽ പ്രകടമായിട്ടും രാജ്യത്തിന് കീർത്തി വർദ്ധിപ്പിക്കുവാനായി.

ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം പിടിക്കാതിരുന്ന രാജ്യങ്ങളിൽ ചൈന നാല് സ്ഥാനങ്ങൾ ഉയരത്തിലെത്തി 31-)0 സ്ഥാനം കരസ്ഥമാക്കിയപ്പോൾ ഇന്ത്യ ആറു സ്ഥാനങ്ങൾ താഴേയ്ക്ക് പോയി 40-)0 സ്ഥാനത്തെത്തി. 

country rank

1 Germany

2 Canada

3 Japan 

4 Italy 

5 United Kingdom 

6 France

7 Switzerland 

8 United States

9 Sweden 

10 Australia

11 Spain

12 Norway 

13 Netherlands 

14 New Zealand

15 Finland 

16 Austria 

17 Scotland 

18 Belgium 

19 Ireland 

20 Iceland  

21 Greece 

22 Wales

23 South Korea

24 Northern Ireland 

25 Singapore 

26 Poland 

27 Russia 

28 Brazil 

29 Argentina 

30 Czech Republic 

31 China

32 Hungary

33 Taiwan 

34 Thailand 

35 Mexico

36 Egypt

 37 Slovakia 

38 Turkey 

39 Chile

40 India 

40 Peru 

42 Morocco 

43 Indonesia

44 South Africa 

45 United Arab Emirates 

45 Latvia 

47 Israel 

48 Ukraine 

49 Dominican Republic 

50 Qatar 

51 Panama 

52 Colombia 

53 Ecuador

54 Mongolia 

55 Saudi Arabia 

56 Kenya 

57 Tanzania 

58 Botswana 

59 Nigeria 

60 Palestine