കേന്ദ്രസർക്കാരിനെ പഴിപറഞ്ഞു പെട്രോളിന്റെ അധിക നികുതി കുറയ്ക്കാത്ത പിണറായി സർക്കാരിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി. സംസ്ഥാന വാക്താവ് സന്ദീപ് വാചസ്പതി പറഞ്ഞു.

കേന്ദ്ര സർക്കാർ നികുതി കുറച്ചാൽ സംസ്ഥാന സർക്കാരും നികുതി കുറയ്ക്കാമെന്ന് സമ്മതിച്ച മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ വാക്ക് പാലിക്കാൻ എങ്കിലും സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കേന്ദ്ര സർക്കാർ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറച്ചിട്ടും പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി കുറയ്ക്കാത്ത പിണറായി വിജയൻ സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു ബിജെപി. ആലപ്പുഴ ജില്ലാ കമ്മറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി. ജില്ലാ പ്രസിഡണ്ട് എം വി ഗോപകുമാർ പ്രതിഷേധ മാർച്ചിന് അധ്യക്ഷം വഹിച്ചു.
ആലപ്പുഴ കാർമൽ സ്‌കൂളിന് സമീപത്തു നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ബോട്ടു ജെട്ടിക്ക് സമീപം സമാപിച്ചു.

ബിജെപി. ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ, യുവമോർച്ച ജില്ലാ പ്രസിഡണ്ട് അനീഷ് തിരുവമ്പാടി, നിയോജക മണ്ഡലം പ്രസിഡണ്ട് സജി.പി. ദാസ് , ജനറൽ സെക്രട്ടറിമാരായ ജി. മോഹനൻ, വി.ബാബുരാജ്, ജില്ലാ കമ്മറ്റി അംഗം അഡ്വ. ഗണേശ് കുമാർ, , മോർച്ച മണ്ഡലം പ്രസിഡന്റ്മാരായ ആശാ ലാൽജി , അനിൽ കുമാർ, വിശ്വ വിജയ പാൽ മണ്ഡലം ഭാരവാഹികളായ എൻ.ഡി. കൈലാസ്, എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി .

കേരളത്തിലെ ധനമന്ത്രി ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരെനെ പോലെ - സന്ദീപ് വാര്യർ

കേന്ദ്രം പെട്രോളിന്റെ നികുതി കുറച്ചിട്ടും കേരളത്തിൽ നികുതി കുറയ്ക്കില്ല എന്ന് പറയുന്ന കേരളത്തിലെ ധനമന്ത്രി ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനെ പോലെയാണ് സംസാരിക്കുന്നതെന്ന് ബിജെപി. സംസ്ഥാന വാക്താവ് സന്ദീപ് വാര്യർ പറഞ്ഞു. ഉത്സവ പറമ്പിൽ പോക്കറ്റടിച്ചു കൊണ്ട് ഓടുന്നവൻ മുൻപേ പോകുന്നവനെ നോക്കി കള്ളൻ കള്ളൻ എന്ന് വിളിക്കുന്നത് പോലെയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും നാൾ കേന്ദ്രം നികുതി കുറച്ചാൽ തങ്ങളും കുറയ്ക്കുമെന്ന് പറഞ്ഞു വീമ്പിളക്കിയവർ ഇപ്പോൾ പറഞ്ഞെതെല്ലാം വിഴുങ്ങുകയാണ് അദ്ദേഹം പറഞ്ഞു .

പ്രളയകാലത്ത് ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ച് വീടുകൾക്കും സ്വത്തുവകകൾക്കും നാശം സംഭവിച്ച അമ്മമാർക്കും സഹേദരിമാർക്കും അർഹതപ്പെട്ട അടിയന്തിര സഹായം പോലും വിതരണം ചെയ്യാത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണ്. അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്ക ദുരിത ബാധിതർക്ക് അടിയന്തിര സഹായം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോർച്ച ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ കളക്ടറേറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് കലാ രമേശ് അധ്യക്ഷത വഹിച്ചു.

ബിജെപി. ജില്ലാ ജനറൽ സെക്രട്ടറി പി.കെ. വാസുദേവൻ, മേഖലാ ഉപാധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ, മഹിളാ മോർച്ച ജനറൽ സെക്രട്ടറിമാരായ പ്രതിഭാ ജയേക്കർ, മഞ്ജു അനിൽ കുമാർ, ജില്ലാ ഭാരവാഹികളായ ടി. സജീവ് ലാൽ, എൽ.പി. ജയചന്ദ്രൻ, ജി. വിനോദ് കുമാർ, സംസ്ഥാന സമിതി അംഗം ബിന്ദു വിനയൻ, മഹിളാ മോർച്ച ഭാരവാഹികളായ ഗീത അനിൽകുമാർ, സുശീല, ജയലത,സുമ ചന്ദ്ര ബാബു, എന്നിവർ സംസാരിച്ചു.