- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
13കാരി വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവം; പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്: കേസെടുത്ത് പൊലീസ്
രാജകുമാരി: ശാന്തൻപാറ കോരംപാറയിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കേസെടുത്ത ശാന്തൻപാറ പൊലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ 19നാണ് വിഷം ഉള്ളിൽ ചെന്ന പെൺകുട്ടി മരണമടഞ്ഞത്. അമ്മയുമായി വഴക്കിട്ട് വീട്ടിൽ നിന്നിറങ്ങിയ കുട്ടിയെ തൊട്ടടുത്തുള്ള ബന്ധുവീട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചപ്പോൾ കുട്ടി പീഡിപ്പിക്കപ്പെട്ടതായും തെളിയുക ആയിരുന്നു. പെൺകുട്ടിയുടെ പിതാവ് രണ്ടു വർഷം മുൻപ് ജീവനൊടുക്കിയതാണ്. പെൺകുട്ടിയും തോട്ടം തൊഴിലാളിയായ അമ്മയുമാണ് കോരംപാറയിലെ വീട്ടിൽ താമസിച്ചിരുന്നത്. അമ്മയുമായി പിണങ്ങിയ കുട്ടി വല്യമ്മയുടെ വീട്ടിലേക്കു പോയെന്നും അവിടെയാണ് ഉറങ്ങിയതെന്നും പൊലീസ് പറയുന്നു.
ഉറങ്ങുന്നതിനിടെ കുട്ടിയുടെ വായിൽ നിന്ന് നുരയും പതയും വന്നതു ശ്രദ്ധയിൽ പെട്ട വല്യമ്മ ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് രാജകുമാരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.