- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലയ്ക്കലിൽ ജോലിക്ക് എത്തിയപ്പോൾ ഉള്ള പരിചയം പ്രണയമായി; വിവാഹം കഴിക്കാൻ ക്ഷേത്രത്തിൽ എത്തിച്ചപ്പോൾ നാട്ടുകാർ തടഞ്ഞു; പ്രായപൂർത്തി ആകാത്തതിനാൽ മഹിളാ മന്ദിരത്തിലാക്കി; പമ്പയിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കാമുകൻ അറസ്റ്റിൽ
പത്തനംതിട്ട: പമ്പ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ആദിവാസി മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയായ ജയകൃഷ്ണനെ(22)യാണ് അറസ്റ്റ് ചെയ്തത്. ഗർഭിണിയായ വിവരം മറച്ചു വച്ച് മഹിളാ മന്ദിരത്തിലും ട്രൈബൽ ഹോസ്്റ്റിലിലും കഴിഞ്ഞ പത്താം ക്ലാസുകാരിയെ ആരോഗ്യ പ്രവർത്തകർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തു വന്നത്. കുട്ടി ആറുമാസം ഗർഭിണിയാണ്.
ഒരു വർഷം മുൻപ് നിലയ്ക്കലിൽ ജോലിക്ക് വന്ന നായർ സമുദായാംഗമായ ജയകൃഷ്ണനുമായി പെൺകുട്ടി പ്രണയത്തിലാവുകയായിരുന്നു. സ്വന്തം വീട്ടുകാരുമായി അത്ര രസത്തിൽ അല്ലാതിരുന്ന ജയകൃഷ്ണൻ പെൺകുട്ടിയുടെ വീട്ടുകാരുമായി അടുപ്പം സ്ഥാപിച്ചു. അതുവഴി ഇവിടെ നിത്യസന്ദർശകനാകാനും പെൺകുട്ടിയുമായി അടുത്ത് ഇടപഴകാനും ഇയാൾക്ക് സാധിച്ചു. അങ്ങനെയിരിക്കേ കഴിഞ്ഞ സെപ്റ്റംബർ 14 ന് ഇയാൾ പെൺകുട്ടിയെ വിവാഹം കഴിക്കാനെന്ന വ്യാജേനെ നിലയ്ക്കൽ ക്ഷേത്രത്തിൽ എത്തിച്ചു. പരിസരവാസികൾ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസ് വന്ന് തടഞ്ഞു.
ജയകൃഷ്ണനെ പാറത്തോട്ടിലേക്ക് പറഞ്ഞു വിട്ട പൊലീസ് പെൺകുട്ടിയെ കോഴഞ്ചേരിയിലെ മഹിളാമന്ദിരത്തിലുമാക്കി. വിവാഹം നടത്താൻ പോയതിന് രണ്ടു ദിവസം മുൻപ് മുതൽ ഇരുവരും ഒന്നിച്ച് താമസിക്കുകയായിരുന്നു. പതിനാറുകാരിക്ക് പ്രായപൂർത്തിയാകാത്തതിനാൽ വൈദ്യപരിശോധന നടത്തിയിട്ട് വേണമായിരുന്നു മഹിളാമന്ദിരത്തിലേക്ക് മാറ്റാൻ. പൊലീസിന്റെ ഭാഗത്ത് നിന്ന് അതിനുള്ള നടപടിയുണ്ടായില്ല. മഹിളാമന്ദിരത്തിൽ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി പെൺകുട്ടിയെ വൈദ്യപരിശോധന നടത്താനോ കൗൺസിലിങ് നടത്താനോ ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് കഴിഞ്ഞതുമില്ല.
യുവാവുമായി പ്രണയമുള്ള കുട്ടി പിന്നീട് നടന്ന കൗൺസിലിങ്ങിൽ താൻ ഗർഭിണിയാണെന്ന വിവരം മറച്ചു വച്ചു. പത്താം ക്ലാസിൽ തനിക്ക് തുടർന്ന് പഠിക്കണമെന്ന് പെൺകുട്ടി അറിയിച്ചതിനെ തുടർന്ന് ചിറ്റാർ ട്രൈബൽ ഹോ്സറ്റലിലേക്ക് മാറ്റി. ഒക്ടോബർ നാലിന് ഇവിടെ എത്തിയ ആരോഗ്യപ്രവർത്തകർ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഈ വിവരം നേരത്തേ മനസിലാക്കിയിട്ടാണ് കാമുകൻ വിവാഹം കഴിക്കുന്നതിനായി കൊണ്ടു പോയതെന്നാണ് കരുതുന്നത്.
ആരോഗ്യപ്രവർത്തകർ റിപ്പോർട്ട് ചെയ്തത് അനുസരിച്ച ശനിയാഴ്ച പുലർച്ചെയാണ് പാറത്തോട് നിന്ന് പൊലീസ് ജയകൃഷ്ണനെ കസ്റ്റഡിയിൽ എടുത്തത്. താൻ പെൺകുട്ടിയെ വിവാഹം കഴിച്ചോളാമെന്നാണ് ഇയാൾ പറയുന്നത്. പെൺകുട്ടിക്കും ഇയാളെ കുറിച്ച് പരാതിയില്ല. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാലും ഹരിജന പീഡനം നിലനിൽക്കുന്നതിനാലും യുവാവിനെ റിമാൻഡ് ചെയ്യും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്