കണ്ണൂർ: പയ്യന്നൂർ കവ്വായിയിൽനിന്നും കാണാതായ പാചക തൊഴിലാളിയായ വീട്ടമ്മയെ ഇതര മതസ്ഥനായ കാമുകനോടൊപ്പം മതം മാറി ഒളിവിൽ താമസിക്കവെ മലപ്പുറത്ത് കണ്ടെത്തി. കവ്വായി സ്വദേശിനിയും രണ്ടു മക്കളുടെ അമ്മയുമായ കല്ലേൻ ഹൗസിൽ പ്രസന്ന (49)യെയാണ് ഇളമ്പച്ചി സ്വദേശിയായ അബ്ദുൾ റഹ്മാനോടൊപ്പം മലപ്പുറം കാലടിയിൽ കണ്ടെത്തിയത്.

2020 ജൂലായ് 11 ന് രാവിലെ മുതലാണ് പാചക തൊഴിലാളിയായ പ്രസന്നയെ കാണാതായത്. പതിവു പോലെ കല്യാണ വീടുകളിലെ ജോലിക്കെന്ന് പറഞ്ഞ് രാവിലെ വീട്ടിൽ നിന്നും പോയതായിരുന്നു. വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് ബാബു പയ്യന്നൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത് അന്വേഷണവും തുടങ്ങി.

അന്വേഷണത്തിനിടയിൽ തൃക്കരിപ്പൂർ മാണിയാട്ട് വാടക ക്വാട്ടേർസിൽ താമസിക്കുന്ന പാചക തൊഴിലാളി അബ്ദുൾ റഹ്മാനെ (55)യും കാണാതായതായതായി വിവരം ലഭിച്ചു. ജോലിസ്ഥലങ്ങളിലെ ബന്ധത്തിലൂടെ പ്രസന്നയും അബ്ദുൾ റഹ്മാനും തമ്മിൽ കൂടുതൽ അടുത്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

തിരോധാനത്തിന ്‌ശേഷം ഇരുവരും ആരുമായും ഫോണിൽ ബന്ധിപ്പെട്ടിട്ടില്ലായെന്നത് പൊലീസിന്റെ അന്വേഷണത്തിന് തടസമായി. ഇവരെ കണ്ടെത്തുന്നതിന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസും ഇറക്കിയിരുന്നു. ഒടുവിൽ മലപ്പുറത്തുണ്ടെന്ന സൂചനയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുബൈദ എന്ന പേരിൽ തട്ടുകട നടത്തുകയായിരുന്ന പ്രസന്നയെ പൊലീസ് കണ്ടെത്തിയത്.

അബ്ദുൾ റഹ്മാന് ഉദുമ, കുടക്, മലപ്പുറം എടവണ്ണപ്പാറ എന്നിവിടങ്ങളിൽ ഭാര്യമാരുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രസന്ന എന്ന സുബൈദ അബ്ദുൾ റഹ്മാനോടൊപ്പമാണ് പോയത്. ഇതോടെയാണ് ഏറെക്കാലമായി പയ്യന്നൂർ പൊലിസിനെ അലട്ടിയിരുന്ന തിരോധാന കേസിന് വിരാമമായത്.