- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യൻ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ ജ്യോതി സുരേഖയ്ക്ക് സ്വർണം; ഫൈനലിൽ കീഴടക്കിയത് മുൻ ലോക ഒന്നാം നമ്പർ താരം ദക്ഷിണ കൊറിയയുടെ ഓഹ് യൂഹ്യുന്നിനെ
ധാക്ക: ബംഗ്ലാദേശിൽ വെച്ച് നടക്കുന്ന 22-ാമത് ഏഷ്യൻ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ കൊംപൗണ്ട് വിഭാഗത്തിൽ സ്വർണം നേടി ഇന്ത്യയുടെ ജ്യോതി സുരേഖ വെണ്ണം. ഫൈനലിൽ മുൻ ലോക ഒന്നാം നമ്പർ താരമായ ദക്ഷിണ കൊറിയയുടെ ഓഹ് യൂഹ്യുന്നിനെ കീഴടക്കിയാണ് ജ്യോതി സ്വർണം നേടിയത്. സ്‌കോർ: 146-145.ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ സ്വർണ മെഡലാണിത്.
ജ്യോതി വ്യാഴാഴ്‌ച്ച നേടുന്ന രണ്ടാം മെഡലാണിത്. രാവിലെ നടന്ന കോംപൗണ്ട് മിക്സഡ് ടീം ഇനത്തിൽ ജ്യോതി-ഋഷഭ് യാദവ് സഖ്യം വെള്ളി മെഡൽ നേടിയിരുന്നു. ഫൈനലിൽ ദക്ഷിണ കൊറിയയുടെ കിം യുൻഹി-ചോയ് യോംഗി സഖ്യത്തോട് ഇന്ത്യ പൊരുതിത്തോൽക്കുകയായിരുന്നു. സ്‌കോർ: 155-154
നിലവിൽ ഒരു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം നാല് മെഡലുകൾ നേടിക്കൊണ്ട് പോയന്റ് പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. നാല് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമടക്കം ആറ് മെഡലുകൾ നേടിയ ദക്ഷിണ കൊറിയയാണ് പട്ടികയിൽ ഒന്നാമത്. കസാഖ്സ്താൻ മൂന്നാമതും ഇറാൻ നാലാമതും നിൽക്കുന്നു. ചാമ്പ്യൻഷിപ്പ് വെള്ളിയാഴ്‌ച്ച അവസാനിക്കും.