- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനം; പ്രതികളെ രാസപ്രയോഗത്തിലൂടെ വന്ധ്യംകരിക്കണമെന്ന വ്യവസ്ഥ ക്രിമിനൽ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ പാക്കിസ്ഥാൻ സർക്കാർ
ഇസ്ലാമാബാദ്: തുടർച്ചയായി പീഡനക്കേസുകളിൽ പ്രതിയാകുന്നവരെ രാസപ്രയോഗത്തിലൂടെ വന്ധ്യംകരിക്കണമെന്ന വ്യവസ്ഥ ക്രിമിനൽ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ പാക്കിസ്ഥാൻ സർക്കാർ ഒരുങ്ങുന്നു. കൗൺസിൽ ഓഫ് ഇസ്ലാമിക് ഐഡിയോളജിയുടെ (സിഐഐ) എതിർപ്പിനെ തുടർന്നാണിത്.
വിധിതീർപ്പ് വേഗത്തിലാക്കാനും ശിക്ഷകൾ കർശനമാക്കാനും വേണ്ടി കൊണ്ടുവന്ന നിയമഭേദഗതിയിലാണ് ഈ വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ദിവസം പാർലമെന്റിന്റെ സംയുക്ത സമ്മേളനം ഭേദഗതി പാസാക്കുകയും ചെയ്തിരുന്നു. ഇസ്ലാമിക വിഷയങ്ങളിൽ പാക്ക് സർക്കാരിനും പാർലമെന്റിനും ഉപദേശം നൽകുന്ന ഭരണഘടനാസ്ഥാപനമാണ് സിഐഐ. വിവാദ വ്യവസ്ഥ അനിസ്ലാമികമാണെന്നായിരുന്നു സിഐഐയുടെ വിലയിരുത്തൽ.
Next Story