- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാതി അധിക്ഷേപം; അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്
കോഴിക്കോട്: ജാതി അധിക്ഷേപം നടത്തിയതിന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എപിപി നൗഷാദിനെതിരെയാണ് കേസ്.
മുൻ ഡയറക്ടർ ജനറൽ പ്രോസിക്യൂഷൻ അഡ്‌മിനിസട്രേഷനായി വിരമിച്ച കോഴിക്കോട് പെരുവയൽ സ്വദേശി ബാബുരാജാണ് പരാതി നൽകിയത്. പട്ടികജാതി ചെറുമ വിഭാഗത്തിൽ പെടുന്ന ബാബുരാജിനെ നീ ചെറുമന് അധികാരപണി കിട്ടിയ കളിയല്ലേ കളിച്ചതെന്നു ചോദിച്ച് അധിക്ഷേപിച്ചെന്നും, അസഭ്യം പറഞ്ഞെന്നുമാണ് പരാതി.
എസ്‌സി എസ്ടി വകുപ്പുകൾ അടക്കം ചുമത്തിയാണ് നല്ലളം പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എ എം സിദ്ദിഖിനാണ് അന്വേഷണ ചുമതല.
മറുനാടന് മലയാളി ബ്യൂറോ
Next Story