റാന്നി: മരണവീട്ടിൽ ലൈറ്റിടാനായി വൈദ്യുതി ലൈനിന് മുകളിലൂടെ ഇലക്ട്രിക് കേബിൾ എറിയുന്നതിനിടെ ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ ഷോക്കേറ്റ് മരിച്ചു. വയലത്തല പ്രസാദ് സൗണ്ട്സ് ഉടമ ചാക്കപ്പാലം മേപ്രത്ത് എം.സി പ്രസാദ് നായർ(48) ആണ് മരിച്ചത്.

ഉതിമൂടിന് സമീപം പന്തളം മുക്കിൽ മരണം നടന്ന വീട്ടിൽ ലൈറ്റിന്റെ ജോലികൾ ചെയ്യുന്നതിനിടെ തിങ്കളാഴ്ച വൈകിട്ടു നാലിനായിരുന്നു അപകടം. ഭാര്യ: ശ്രീലേഖ. മക്കൾ:ഗീതു പ്രസാദ്, ഗംഗാ പ്രസാദ്. മൃതദേഹം മോർച്ചറിയിൽ.