പാലക്കാട്: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തമിഴ്‌നാട്ടിലെ ആളിയാർ ഡാം അധികൃതർ തുറന്നു. ഷട്ടറുകൾ 12 സെന്റിമീറ്റർ വീതമാണ് തുറന്നത്. 1,423 അടി വെള്ളമാണ് സെക്കൻഡിൽ ഡാമിന് പുറത്തേക്ക് ഒഴുകുന്നത്. ഇതേതുടർന്ന് പാലക്കാട് ജില്ലയിലെ തീരപ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തമിഴ്‌നാട് തുറന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. പുഴയിൽ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നതാണ് ആശങ്കയുണ്ടാക്കിയത്.