- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അനുയായികൾ കസേര വലിച്ചുനീക്കി നൽകി; മഴവെള്ളത്തിൽ കാൽ നനയാതെ കാറിലെത്താൻ കസേരയിലൂടെ എം പി നടന്നു; വീഡിയോ പ്രചരിച്ചതോടെ വ്യാപക വിമർശനം
ചെന്നൈ: മഴവെള്ളത്തിൽ കാൽ നനയാതിരിക്കാൻ കസേരകളിലൂടെ നടന്ന് എംപിക്ക് എതിരെ വ്യാപക വിമർശനം. തമിഴ്‌നാട്ടിൽനിന്നുള്ള ലോക്സഭാ എംപി. തോൽ തിരുമാവളവനാണ് കാൽനനയാതെ കാറിലെത്താൻ കസേരയിലൂടെ നടന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ തിരുമാവളവനെതിരെ വ്യാപക വിമർശം ഉയരുന്നുണ്ട്.
എംപിയുടെ യാത്ര സുഖകരമാക്കാൻ അനുയായികൾ കസേര വലിച്ചു നീക്കുന്നതും കാണാം. വിടുതലൈ ചിരുതൈഗൾ കട്ച്ചി (വി സി.കെ.) നേതാവായ തിരുമാവളവൻ ചിദംബരം മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.
തമിഴ്‌നാട്ടിൽ പ്രത്യേകിച്ച് ചെന്നൈയിലും പരിസരപ്രദേശങ്ങളും മഴക്കെടുതിയിൽ സാധാരണക്കാർ വലയുമ്പോഴാണ് എംപിയുടെ കസേരമേലുള്ള നടത്തം എന്നത് വിമർശനത്തിന് ആക്കം കൂട്ടുന്നുണ്ട്.
மழை தண்ணி இருந்தா போட்லதான் போகக்கூடாது. நாலு அடிமைகளை வச்சிட்டு இப்படி போலாம். pic.twitter.com/11niV7Rx30
- Munima (@MunimaOffl) November 29, 2021
തിരുമാവളവന്റെ ചെന്നൈ, വേളച്ചേരിയിലെ വീട്ടിൽനിന്നുള്ളതാണ് ദൃശ്യങ്ങൾ എന്നാണ് സൂചന. മഴക്കാലത്ത് വെള്ളക്കെട്ട് രൂപംകൊള്ളാറുള്ള മേഖലയാണിവിടം. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പുറപ്പെട്ടതായിരുന്നു തിരുമാവളവൻ.
ന്യൂസ് ഡെസ്ക്