- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതോടെ ജില്ലാ സെക്രട്ടറിയേറ്റ് കൈവിട്ടു; 164 മൊഴിയെടുത്ത് പൊലീസും തങ്ങളുടെ ഭാഗം സുരക്ഷിതമാക്കി: തിരുവല്ല പീഡന കേസിൽ ചെറുമീനുകളെ നോട്ടമിട്ട് പൊലീസ്; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി: വമ്പന്മാർ ഒളിവിലെന്ന് പൊലീസ്
തിരുവല്ല: ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവിനെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തിയ കേസിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. 11-ാം പ്രതി ചുമത്ര എലിമണ്ണിലിൽ വീട്ടിൽ സജിയെയാണ് തിരുവല്ല പൊലീസ് ഉച്ച കഴിഞ്ഞ് രണ്ടരയോടെ കുറ്റപ്പുഴയിൽ നിന്നും അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതിനെ തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രതികളെ സംരക്ഷിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറിയിരുന്നു. എന്നാലും അറസ്റ്റ് ചെയ്യാൻ ഭയന്നു പോയ പൊലീസ് പരാതിക്കാരിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി 164 സ്റ്റേറ്റ്മെന്റ് എടുപ്പിച്ചിരുന്നു. ഇതോടെ പൊലീസിന്റെ് ഭാഗം സുരക്ഷിതമായി. മൊഴി തിരുത്തി ഒന്നാം പ്രതി സജിമോനെ രക്ഷിക്കാൻ വേണ്ടിയുള്ള നീക്കം മറുനാടൻ പുറത്തു വിട്ടതോടെയാണ് പാർട്ടി പിന്തിരിഞ്ഞത്.
കേസിലെ ശേഷിക്കുന്ന പ്രതികൾ ഒളിവിൽ ആണെന്നാണ് പൊലീസ് ഭാഷ്യം. അതേ സമയം, പൊലീസ് ഒളിവിലെന്ന് പറയുന്ന ഒന്നു മുതൽ ഏഴു വരെ പ്രതികൾ സ്റ്റേഷനിൽ നിന്ന് നോക്കിയാൽ കാണാവുന്നത്ര അകലത്തിലുള്ള സിപിഎം ഏരിയാ കമ്മറ്റി ഓഫീസിലാണ് ഒളിവിൽ കഴിയുന്നതെന്ന് പറയുന്നു. മുൻകൂർ ജാമ്യം നേടാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രതികളിൽ ഒരാളുടെ വിവാഹം അടുത്തയാഴ്ച നടക്കാനിരിക്കുകയുമാണ്. ഈ കേസിൽ മുൻകൂർ ജാമ്യം കിട്ടുന്ന കാര്യവും സംശയത്തിലാണ്.
സംഭവത്തിൽ ശനിയാഴ്ച പൊലീസ് കേസെടുക്കുകയും തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കേസ് സംബന്ധിച്ച് ഫോൺ രേഖകളും ടവർ ലൊക്കേഷനും പരിശോധിക്കാനായി സൈബർ സെല്ലിന്റെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. ഒന്നാം പ്രതി സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോനും രണ്ടാം പ്രതി ഡിവൈഎഫ്ഐ നേതാവ് നസറുമാണ്. കേസിൽ ആകെ 12 പ്രതികളാണുള്ളത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്