ബെംഗളൂരു: 31 കോടിയുടെ കള്ളപ്പണവുമായി നാല് മലയാളികൾ ബെംഗളൂരുവിൽ അറസ്റ്റിൽ. മുഹമ്മദ് സഹിൽ, ഫൈസൽ, ഫസൽ, അബ്ദുൾ മനസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൈവശത്ത് നിന്ന് 20 ലക്ഷം രൂപയും സിടിഎം മെഷീനുകളിൽ നിക്ഷേപിച്ച 2656 രസീതുകളും പിടിച്ചെടുത്തു.

മലയാളികളായ വ്യാപാരികളിൽ നിന്നുള്ള പണം ഇവർ വിവിധ അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയായിരുന്നു.185 അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ചത്. മാസങ്ങളായി കണക്കിൽപ്പെടാത്ത പണം ഇവർ നിക്ഷേപിച്ചിരുന്നതായി കണ്ടെത്തി.

അക്കൗണ്ട് നമ്പറുകൾ വാട്‌സാപ്പ് വഴിയാണ് ഇവർക്ക് ലഭിച്ചിരുന്നത്. ഇടപാടുകാർ ബെംഗളൂരുവിൽ വിവിധ സ്ഥലങ്ങളിൽ വച്ച് പണം കൈമാറുകയായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.