ദോഹ: ഇന്ത്യൻ നിർമ്മിത കോവിഡ് വാക്‌സിനായ കൊവാക്സിന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. ഉപാധികളോടെയാണ് കൊവാക്സിന് അംഗീകാരം നൽകിയത്.

കൊവാക്സിന് അംഗീകാരം ലഭിക്കാത്തതിനാൽ ഇത് സ്വീകരിച്ച കുടുംബത്തെ ഖത്തറിലേക്ക് കൊണ്ടുവരാൻ കഴിയാതിരുന്ന പ്രവാസി ഇന്ത്യക്കാർക്ക് ആശ്വാസമാകുന്നതാണ് പുതിയ തീരുമാനം.

നിലവിൽ കൊവാക്സിന് പുറമെ സിനോഫാം, സിനോവാക്, സ്പുട്നിക് എന്നിവയാണ് ഖത്തറിൽ ഉപാധികൾക്ക് വിധേയമായി അംഗീകരിച്ച വാക്സിനുകൾ. ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ, ആസ്ട്രസെനക(കോവിഷീൽഡ്)എന്നിവയാണ് ഉപാധികളില്ലാതെ ഖത്തർ അംഗീകരിച്ച വാക്സിനുകൾ.