പാരിസ്: 65 വർഷങ്ങൾക്ക് മുമ്പാണ് എയർ ഇന്ത്യയുടെ ബോയിങ് 707 കാഞ്ചൻജംഗ വിമാനം യൂറോപ്പിലെ മോബ്ലാ പർവത സാനുക്കളിൽ തകർന്നു വീണത്. കോടികളുടെ നിധി ശേഖരവുമായി യൂറോപ്പിലേക്ക് പോയ ആരുടെയോ മാണിക്യവും മരതകവും ഇന്ദ്രനീലക്കല്ലുകളും നിറച്ച ആഒരു ഇന്ത്യൻ നിർമ്മിത ലോഹപ്പെട്ടിയും ആ പർവ്വത നിരകളിൽ മൂടപ്പെട്ടു. മരിച്ചു പോയവരുടെ ജീവിത സ്വപ്്‌നത്തിന്റെ അടയാളമായി അത് വർഷങ്ങൾ മോബ്ലാ പർവ്വതത്തിൽ തന്നെ കിടന്നുയ.

പക്ഷേ, ഇനി മുതൽ ആ ശേഖരത്തിൽ പാതി, അതു കണ്ടെടുത്ത സത്യസന്ധനായ ഫ്രഞ്ച് പർവതാരോഹകന്റേതാണ്. അരനൂറ്റാണ്ടായി മഞ്ഞിൽ പുതഞ്ഞു കിടന്ന രത്‌നക്കല്ലുകൾ 2013 ലാണ് പർവതാരോഹകനു കിട്ടിയത്. അവിടെ 2 വിമാനാപകടങ്ങൾ നടന്നിട്ടുണ്ടെന്ന് അറിയാവുന്ന അദ്ദേഹം മലയിറങ്ങി വന്ന് പെട്ടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.

യഥാർഥ അവകാശികളെ കണ്ടെത്താനാകാതെ നിയമക്കുരുക്കിൽപ്പെട്ട 3.4 ലക്ഷം ഡോളർ (2.56 കോടി രൂപ) വിലമതിക്കുന്ന രത്‌നശേഖരമാണു കണ്ടെത്തിയയാൾക്കും സ്ഥലം ഉടമയായ സർക്കാരിനുമായി വീതിച്ചു നൽകുന്നത്. 1966 ൽ തകർന്നു വീണ എയർ ഇന്ത്യയുടെ ബോയിങ് 707 കാഞ്ചൻജംഗ വിമാനത്തിൽ ഇന്ത്യയുടെ ആണവശിൽപി ഹോമി ഭാഭയും ഉണ്ടായിരുന്നു.