- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാറിൽ തട്ടിയിട്ട് നിർത്താതെ പോയ ബസിന് പിന്നാലെ പാഞ്ഞു; നിയന്ത്രണം വിട്ട കാർ മറ്റൊരു ബസിലിടിച്ചു യുവഡോക്ടർക്ക് ദാരുണാന്ത്യം: വീഡിയോ കാണാം
കാറിൽ തട്ടിയിട്ട് നിർത്താതെ പോയ ബസിന് പിന്നാലെ പാഞ്ഞ യുവഡോക്ടർക്ക് ദാരുണാന്ത്യം. അമിത വേഗത്തിൽ പോയ ഡോക്ടറുടെ കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചതോടെ ഡോക്ടർ സംഭവ സ്ഥലത്ത് തന്നെ മരിക്കുക ആയിരുന്നു. ദാരുണമായ അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുകയാണ്. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. കാറിൽ തട്ടിയിട്ട് നിർത്താതെ പോയ ട്രാൻസ്‌പോർട്ട് ബസിനെ ഡോക്ടർ പിന്തുടർന്ന് പിടിക്കാൻ നോക്കിയതാണ് അപകട കാരണം.
കാർ ഹൈവേയിൽ ബസിന് ഇടുതവശത്തുകൂടി ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ ബസിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട കാർ മിഡിയൻ കടന്ന് എതിർവശത്തെ ലൈനിലൂടെ പോയ മറ്റൊരു ബസിൽ ഇടിച്ചു. അതിവേഗത്തിലുണ്ടായ അപകടത്തിൽ കാർ ഓടിച്ച ഡോക്ടർ സംഭവസ്ഥലത്തു തന്നെ മരിച്ചു എന്നാണ് പൊലീസ് പറയുന്നത്.
Next Story