ലുധിയാന: പഞ്ചാബിലെ ലുധിയാന കോടതിയിൽ സ്‌ഫോടനം. കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ശുചിമുറിക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. രണ്ടുപേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്.

സ്‌ഫോടനത്തെ തുടർന്ന് കോടതി കെട്ടിടം ഒഴിപ്പിച്ചു. പൊലീസ് അന്വേഷണം തുടങ്ങി. ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്. കോടതി സമുച്ചയത്തിനുള്ളിൽ പൊട്ടാത്ത രണ്ട് ബോംബുകൾ കണ്ടെത്തി.

അതേസമയം, പഞ്ചാബിന്റെ സമാധാനം തകർക്കാനുള്ള ശ്രമമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ് ആവശ്യപ്പെട്ടു.