- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
11 കിലോമീറ്റർ വ്യാസമുള്ള ചിന്നഗ്രഹം ഭൂമിലേക്ക് പാഞ്ഞെത്തിയത് 40,000 കിലോമീറ്റർ വേഗത്തിൽ; ഭൂമിയിൽ ഉണ്ടായിരുന്ന 75 ശതമാനം ജീവജാലങ്ങളും ഇല്ലാതെയായി; ഡിനോസറുകൾ അടക്കം തിരിച്ചുവരാതെ അനേകം ജീവനുകൾ; രണ്ട് വർഷം തുടർച്ചയായി ഭൂമിയിൽ ഇരുട്ട് വ്യാപിപ്പിച്ചത് ഇങ്ങനെ
ഡിനോസറുകൾ ഉൾപ്പടെ നിരവധി ജീവജാലങ്ങളെ ഭൂമിയിൽ നിന്നും തുടച്ചുനീക്കിയ, ഛിന്നഗ്രഹം, 66 മില്യൺ വർഷങ്ങൾക്ക് മുൻപ് ഭൂമിയെ രണ്ടു വർഷം ഇരുട്ടിലാഴ്‌ത്തിയെന്നും പുതിയ പഠനം വെളിപ്പെടുത്തുന്നു. ഭൂമിയിൽ ആഞ്ഞുവന്നിടിച്ച ഛിന്നഗ്രഹം തീർത്ത അഗ്‌നിഗോളം ഭൂമിയെ ചുട്ടെരിച്ചപ്പോൾഉയർന്നുപൊങ്ങിയപുകപടലങ്ങൾ സൂര്യനെ മറച്ചത് നീണ്ടു രണ്ട് വർഷക്കാലമെന്ന് കാലിഫോർണിയ അക്കാഡമി ഓഫ് സയൻസസ് നടത്തിയ പഠനം പറയുന്നു.
പതിനൊന്ന് കിലോമീറ്ററോളം വ്യാസമുള്ള ഛിന്നഗ്രഹം സഞ്ചരിച്ചിരുന്നത് മണിക്കൂറിൽ 40,000 കിലോമീറ്റർ വേഗതയിലായിരുന്നു. ഇപ്പോൾ മെക്സിക്കൻ ഉൾക്കടൽ എന്നറിയപ്പെടുന്ന ഭാഗത്തായിരുന്നു അത് വന്നിടിച്ചത്. ഈ ആഘാതത്തിന്റെ ഫലമായി അന്ന് ഭൂമിയിലെ ജീവന്റെ 75 ശതമാനവും കൊഴിഞ്ഞു എന്നും പഠനത്തിൽ പറയുന്നു. കഴിഞ്ഞ കുറേ കാലമായി ഈ ഇടിയുടെ ആഘാതം ശാസ്ത്രലോകം പഠിച്ചുവരികയായിരുന്നു.
പുതിയ പഠനത്തിൽ പറഞ്ഞത് ഇടിയുടെ ഫലമായുണ്ടായ ആദ്യ പ്രതിഭാസം വൻതോതിൽ പുകപടലങ്ങൾ ഉയർന്ന് അന്തരീക്ഷത്തിലേക്ക് വ്യാപിക്കുക എന്നതായിരുന്നു എന്നാണ്. ഏതാണ്ട് രണ്ട് വർഷത്തോളം ഈ പുകപടലങ്ങൾ അന്തരീക്ഷത്തിൽ തന്നെ തുടർന്നു. അതിന്റെ ഫലമായി ഭൂമിയുടെ മിക്ക ഭാഗങ്ങളും അത്രയും കാലം അന്ധകാരത്തിലാഴുകയും ചെയ്തു. മാത്രമല്ല, ഒന്നിനും വളരാനോ, അതിജീവിക്കുവാനോ കഴിയുന്ന സാഹചര്യവുമായിരുന്നില്ല.
ആഘാതം നടന്ന സ്ഥലത്തിനു ചുറ്റുമുള്ള ജീവജാലങ്ങൾ ഉടനടി തന്നെ ഇല്ലാതെയാവുകയായിരുന്നു. എന്നാൽ, അതിനേക്കാളേറെ നാശനഷ്ടമുണ്ടായത് തുടർന്നുള്ള വർഷങ്ങളിലായിരുന്നു. കൂറ്റൻ തിരമാലകളും വെള്ളപ്പൊക്കവും അതുപോലെ, വൻ തോതിൽ ഉണ്ടായ പരിസ്ഥിതി മാറ്റങ്ങളുമൊക്കെ ലോകത്താകമാനം ദൃശ്യമായിരുന്നു. അതോടൊപ്പം പുകപടലങ്ങളും ലോകമാകെ വ്യാപിച്ചു. ഭൂമി അന്ധകാരത്തിലായിരുന്ന സമയത്ത് പ്രകാശ സംശ്ലേഷണവും (സസ്യങ്ങൾ ഭക്ഷണം ഉദ്പാദിപ്പിക്കുന്ന പ്രക്രിയ) നടന്നിരിക്കില്ല എന്നും ശാസ്ത്രജ്ഞർ പറയുന്നു.
ഇത് പരിസ്ഥിതിയെ ആകെ തകിടം മറച്ചിരിക്കാം. സൂര്യപ്രകാശം തിരികെ എത്തിയിട്ടും പ്രകാശസംശ്ലേഷണത്തിന്റെ തോത് പിന്നെയും പതിറ്റാണ്ടുകളോളം കുറഞ്ഞു തന്നെ തുടർന്നിരിക്കാമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ലൈവ് സയൻസുമായുള്ള ഒരു അഭിമുഖത്തിലായിരുന്നു ഇവർ ഇക്കാര്യം വെളിപ്പെടുത്തിയത്.ന്യുക്ലിയസ് വിന്റർ സെനേറിയോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രതിഭാസം തന്നെയാണ് പല ജീവജാലങ്ങളുടെയും വംശനാശത്തിന് കാരണമായതെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.
ഇക്കാര്യം നാല് പതിറ്റാണ്ടുകളായി സൈദ്ധാന്തികമായി പറയാറുണ്ടെങ്കിലും, മാതൃകകൾ സൃഷ്ടിച്ച് അന്ധകാരത്തിന്റെ പ്രഭാവം ഭൂമിയെ എങ്ങനെ ബാധിച്ചു എന്നത് പഠിക്കുന്നത് ഒരു പതിറ്റാണ്ട് മുൻപ് മാത്രമാണ്. വ്യാപകമായി ഉണ്ടായ അഗ്‌നിബാധയാണ് അന്തരീക്ഷത്തിലേക്ക് പൊടിപടലങ്ങൾ ഉയർത്തിയതെന്നും അതുവഴി സൂര്യനെ മറച്ചെതെന്നുമാണ് മാതൃകകൾ ഉപയോഗിച്ചുള്ള പഠനം വെളിപ്പെടുത്തുന്നത്. ദീർഘകാലം അന്ധകാരം ഉണ്ടാകുമ്പോൾ സസ്യങ്ങളിലും മറ്റു ജീവജാലങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങൾ മാതൃകകളിലൂടെ പഠിക്കുകയായിരുന്നു ഈ പഠനത്തിൽ.
ഇതിനായി, ഛിന്നഗ്രഹം ഭൂമിയെ ഇടിക്കുന്ന സമയത്തുണ്ടായിരുന്ന പാരിസ്ഥിതിക വ്യവസ്ഥയും പുനർനിർമ്മിച്ചിരുന്നു. നിറയെ ഫോസിലുകളാൽ സമൃദ്ധമായ ഹെൽ ക്രീക്ക് ഫോർമേഷൻ എന്നിടത്തുനിന്നും ഏകദേശം 300 സ്പീഷീസുകൾ ശേഖരിച്ചായിരുന്നു പഠനം. അഹ്റ്റിനുശേഷം സിമുലേഷൻസ് ഉപയൊഗിച്ച് ഇവയെ 100 മുതൽ 700 ദിവസംവരെ അന്ധകാരത്തിൽ ആക്കുകയായിരുന്നു. ഈ അന്ധകാര സമയത്ത് ഈ സ്പീഷീസുകളിൽ ഉണ്ടായ മാറ്റങ്ങൾ വിശദമായി പഠിക്കുകയും ചെയ്തു.
73 ശതമാനത്തോളം കുശേരുകികൾ (നട്ടെല്ലുള്ള ജീവികൾ) ഈ ആഘാതത്തിൽ ഇല്ലാതെയായതായി പഠനത്തിൽ കണ്ടെത്തി. അന്ധകാരം മൂലമുള്ള പ്രത്യാഘാതം സംഘട്ടനം ഉണ്ടായ ഉടനെ ആരംഭിച്ചിരിക്കാമെന്നും, ആഴ്‌ച്ചകൾക്ക് ശേഷം അത് മൂർദ്ധന്യതയിൽ എത്തിയിരിക്കാം എന്നും ഗവേഷകർ പറയുന്നു. ഇക്കാലയളവിലാണ് ഒട്ടു മിക്ക സ്പീഷീസുകൾക്കും വംശനാശം സംഭവിച്ചത്.
മറുനാടന് ഡെസ്ക്