- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രഞ്ച് ഗിനിയയിലെ ബേസിൽ നിന്നും നാസയുടെ ജെയിംസ് വെബ്ബ് സ്പേസ് ടെലെസ്‌കോപ്പ് ബഹിരാകാശത്തിലേക്ക് ഉയർന്ന് പൊന്തിയപ്പോൾ ആരംഭിച്ചത് ബഹിരാകാശ ശാസ്ത്രത്തിലെ പുതിയൊരു അദ്ധ്യായം; ഈ ടെലസ്‌കോപ് ഇനി പകർത്താൻ പോകുന്നത് വിസ്താരമേറിയ സ്പെക്ട്രം വ്യു; ആധുനിക ശാസ്ത്രത്തിന്റെ പുതിയ കുതിപ്പിനെ കുറിച്ചറിയാം
പതിറ്റാണ്ടുകളുടെ ആസൂത്രണങ്ങൾക്കും, പ്രതീക്ഷിക്കാതെ ഉണ്ടായ കാലതാമസങ്ങൾക്കും ശേഷം നാസയുടെ ജെയിംസ് വെബ്ബ് സ്പേസ് ടെലെസ്‌കോപ്പ് ഒരു ദശലക്ഷം മൈൽ ദൂരെയുള്ള സൂര്യന്റെ ഭ്രമണപഥത്തിലേക്കുള്ള യാത്രയാരംഭിച്ചു. റോക്കറ്റിൽ നിന്നും ടെലസ്‌കോപ് മോഡ്യുൾ വേർപിരിഞ്ഞപ്പോൾ ''പോക്കൂ വെബ്ബ് പോകൂ'' എന്ന ആർപ്പുവിൾകളോടെയായിരുന്നു ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും തങ്ങളുടേ സന്തോഷം പ്രകടിപ്പിച്ചത്.
തന്റെ മുൻഗാമികളായ ഹബിൾ ബഹിരാകാശ ദൂരദർശിനി, സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി എന്നിവയെക്കാളൊക്കെ കൃത്യതയും സംവേദനക്ഷമതയും ഇതിനുണ്ട്. 6.5 മീറ്റർ വ്യാസമുള്ള പ്രധാന ദർപ്പണവും മറ്റ് ഉപകരണങ്ങളും മൈൻസ് 22 ഡിഗ്രിക്ക് താഴെയുള്ള താപനിലയിലും പ്രവർത്തനക്ഷമമാക്കി നിർത്താനുള്ള സാങ്കേതിക വിദ്യ ഇതിലുണ്ട്. ഇതിലേക്ക് സൂര്യപ്രകാശം നേരിട്ട് തട്ടാത്ത രീതിയിലായിരിക്കും ഇത് ബഹിരാകാശത്ത് നിലകൊള്ളുക.
സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഭൂമിയുടെ എതിർഭാഗത്ത് സൂര്യൻ വരത്തക്കവിധത്തിലുൾല ലാഗ്രാൻഷെ പോയിന്റ് 2 വിൽ ആയിരിക്കും ഇതിന്റെ സ്ഥാനം. വിദൂരങ്ങളിൽ സ്ഥിതിചെയ്യുന്ന പദാർത്ഥങ്ങളെ കണ്ടെത്താനാകും എന്നതുമാത്രമല്ല ഇതിന്റെ പ്രത്യേകത്, മറിച്ച് ആദ്യത്തെ താരാപഥത്തിന്റെ ഉദ്ഭവവും കിയണ്ടെത്താൻ ഇതിനാകുമെന്നാണ് പ്രതീക്ഷ. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഉത്പത്തിയെ കുറിച്ച് പഠിക്കുക, നക്ഷത്രങ്ങളുടെ ചുറ്റും ചിതറിക്കിടക്കുന്ന പദാർത്ഥങ്ങളെ കുറിച്ച് പഠിക്കുക, അതുപോലെ നക്ഷത്രങ്ങൾ ആവിർഭാവം ചെയ്യുമ്പോൾ സംഭവിക്കുന്ന വാതക പടലങ്ങളെ കുറിച്ച് പഠിക്കുക തുടങ്ങിയവയൊക്കെ ഇതിന്റെ ഉദ്ദേശങ്ങളാണ്.
മാത്രമല്ല, സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളുടെ ചിത്രങ്ങൾ എടുക്കുക എന്നതും ഇതുകൊണ്ട് ഉദ്ദേശിക്കുന്നു. നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി എന്നിവയുടെ സംയുക്തമായ പരിശ്രമമമാണ് ജെയിംസ് വെബ്ബിനെ ഇപ്പോൾ ബഹിരാകാശത്ത് എത്തിച്ചിരിക്കുന്നത്. നെക്സ്റ്റ് ജനറേഷൻ ബഹിരാകാശ ദൂരദർശിനി എന്ന പേ് നൽകാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും നാസയുടെ രണ്ടാമത്തെ അഡ്‌മിനിസ്ട്രേറ്റർ ആയിരുന്ന ജെയിംസ് വെബ്ബിന്റെ പേര് നൽകുകയായിരുന്നു.
ജ്യോതിശാസ്ത്രത്തിൽ ഒരു പുതിയ യുഗത്തിനു തന്നെ വെബ്ബ് തുടക്കം കുറിക്കും എന്നാണ് ദുത്യം വിജയകരമായി പൂർത്തിയായതിനുശേഷം ഒരു നാസ വക്താവ് അറിയിച്ചത്. എല്ലാം പ്രതീക്ഷിച്ചതുപൊലെ നടക്കുകയാണെങ്കിൽ, ഇതിന് സൂര്യന്റെ ഭ്രമണപഥത്തിലുള്ള തന്റെ സ്ഥാനത്തെത്താൻ ഒരു മാസം സമയം എടുക്കും. ഇത് ഭൂമിയിൽ നിന്നും ഏകദേശം പത്ത് ലക്ഷം മൈൽ ദൂരെയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ചന്ദ്രനേക്കാൾ നാലു മടങ്ങ് ദൂരത്തിൽ.
തന്റെ മുൻഗാമിയായ, 30 വർഷം പഴക്കമുള്ള ഹബ്ബിൾ ബഹിരാകാശ ദൂരദർശിനിക്ക് പകരമായിരിക്കും ജെയിംസ് വെബ്ബ് ബഹിരാകാശ ദൂരദർശിനി. എന്നാൽ, ഇതിന് ഹബ്ബിളിനേക്കാൾ 100 മടങ്ങ് അധികം സംവേദനക്ഷമതയുണ്ട്. ഈ ദൂരദർശിനിയും ഭൂമിയും ഒരേസമയം സൂര്യനെ ഭ്രമണം ചെയ്യുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇത് പൂർണ്ണ സമയവും ഭൂമിയെ ആസ്പദമാക്കി സൂര്യന്റെ എതിർ ദിശയിലായിരിക്കും. സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
1996-ൽ ആയിരുന്നു ഇതിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 2007-ൽ വിക്ഷേപണം നടത്താനായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് അത് നീണ്ടുപോവുകയായിരുന്നു. ഏറ്റവും അവസാനം ക്രിസ്ത്മസ് തലേന്ന് പദ്ധതിയിട്ട് വിക്ഷേപണം പോലും ഒരു ദിവസം വൈകിപ്പിച്ച് ക്രിസ്ത്മസ് ദിനത്തിലാക്കുകയായിരുന്നു. മാനവരാശിയുടെ രക്ഷയ്ക്കായി ദൈവപുത്രൻ ജനിച്ച പുണ്യദിവസം തന്നെ മാനവരാശിക്ക് പുതിയ അറിവുകൾ പകരാൻ ജെയിംസ് വെബ്ബ് ഉയർന്ന് പൊങ്ങിയത് കേവലം യാദൃശ്ചികതയാകാം.
മറുനാടന് ഡെസ്ക്