- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമറൂണിൽ നിന്നും മടങ്ങിയെത്തിയ 12 ഫ്രഞ്ച് പൗരന്മാർക്ക് ഓമിക്രോണിനേക്കാൾ വേഗത്തിൽ വേർതിരിയുന്ന കോവിഡ്; 40 തവണ വേർതിരിയുന്ന വകഭേദം ഓമിക്രോണിനെ മറികടക്കുമോ എന്ന് ആശങ്കപ്പെട്ട് ലോകം; ഒരിക്കലും അവസാനിക്കാതെ ഇങ്ങനെ രൂപങ്ങൾ മാറിയേക്കുമെന്ന് ആശങ്ക
ഒന്നായ നിന്നെയിഹ രണ്ടെന്ന് കണ്ടളവിലുണ്ടായൊരിണ്ടൽ അനുഭവിക്കുകയാണ് ;ലോകമിന്ന്. കൊറോണ എന്ന ഒരു വൈറസ് തന്റെ രൂപവും ശരീരഘടനയും മാറ്റി പലരൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുമ്പോൾ, ഇതിനൊക്കെ ഒരു അവസാനമില്ലേ എന്ന് ചോദിക്കുവാനല്ലാതെ മറ്റൊന്നിനും കഴിയുന്നില്ല നിസ്സഹായനായ മനുഷ്യന്. ഓമിക്രോൺ ലോകത്തെ കാർന്ന് തിന്നുന്നതിനിടയിൽ ഇപ്പോഴിതാ ഫ്രാൻസിൽ നിന്നും കൊറോണയുടെ മറ്റൊരു വകഭേദത്തെ കണ്ടെത്തിയിരിക്കുന്നു.
46 സുപ്രധാന മ്യുട്ടേഷനുകളാണ് ഈ വകഭേദത്തിന് ഉണ്ടായിരിക്കുന്നത്. അതിനാൽ തന്നെ ഇതിന് കൂടുതൽ ശക്തമായി വാക്സിനെ ചെറുക്കാനാകുമെന്ന് വിശ്വസിക്കുന്നു. വ്യാപനശേഷിയും ഓമിക്രോണിനെക്കാൾ കൂടുതലായിരിക്കുമത്രെ. ഫ്രാൻസിലെ മാർസീല്ലെയിൽ ഏകദേശം 12 പേരിലാണ് ഇപ്പോൾ ഈ വകഭേദത്തെ കണ്ടെത്തിയിരിക്കുന്നത്. ഇത് ഫ്രാൻസിൽ എത്തിയത്, കാമറൂൺ സന്ദർശിച്ച് മടങ്ങിയ ഒരു ഫ്രഞ്ച് പൗരനിലൂടെയാണെന്നും തെളിഞ്ഞിട്ടുണ്ട്. നിലവിൽ ഫ്രാൻസിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഓമിക്രോണിനെ ഇത് മറികടക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.
ഇക്കഴിഞ്ഞ ഡിസംബർ 10 നാന് ആരോഗ്യരംഗത്തെ ഗവേഷകർ ഈ വകഭേദത്തെ കണ്ടെത്തിയത്. എന്നാൽ,അതിനുശേഷം ഇത് കാര്യമായി വ്യാപിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. ഇത് മറ്റു ചില രാജ്യങ്ങളിൽ കൂടി കണ്ടെത്തിയാൽ മാത്രനെ ഇതിനെ കൂടുതൽ പഠന ആവശ്യമായ വകഭേദം എന്ന വിഭാഗത്തിൽ ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തുകയുള്ളു. ഇത് കണ്ടെത്തിയ മാർസീല്ലെ പ്രദേശത്ത് ഈ വകഭേദം ബാധിച്ചവർ ഇനിയും ഉണ്ടാകാം എന്നാണ് ഇത് കണ്ടെത്തിയ ഗവേഷകർ അനുമാനിക്കുന്നത്.
ബി.1.640.2 എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ വകഭേദത്തെ കണ്ടെത്തിയ വിവരം മെഡ് റിവ് എന്ന ആരോഗ്യ ജേർണലിലൂടെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബറിൽ റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ കണ്ടെത്തിയ ബി.1.640 എന്ന വകഭേദവുമായി താരതമ്യം ചെയ്യുമ്പോൾ ജനിതക പാരമ്പര്യത്തിൽ വ്യത്യസ്തതയുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. വാക്സിനെ പ്രതിരോധിക്കാൻ കൂടുതൽ കരുത്തേകുന്ന ഇ 48 കെ എന്ന മ്യുട്ടേഷൻ ഈ വകഭേദത്തിൽ സംഭവിച്ചിട്ടുണ്ട് എന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.
അതുപോലെ അതിവ്യാപനശേഷി നൽകുന്ന, ആൽഫ വകഭേദത്തിൽ കണ്ടെത്തിയ എൻ 501 വൈ എന്ന മ്യുട്ടേഷനും ഇതിന് സംഭവിച്ചിട്ടുണ്ട്. ഓമിക്രോണുമായി വിദൂര സാമ്യമുണ്ടെങ്കിലും ഇത് ഓമിക്രോണിൽ നിന്നും പരിണമിച്ചുണ്ടായതല്ല, മറിച്ച് അതിലും മുൻപുള്ള ഏതോ വകഭേദത്തിന്റെ പിൻഗാമിയാണെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ