- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ വാഗ്ദാനം നൽകി പീഡനം; യുവതിയുടെ പരാതിയിൽ പഞ്ചായത്ത് ജീവനക്കാരൻ അറസ്റ്റിൽ
കുമ്പള: വിവാഹ വാഗ്ദാനം നൽകി 24കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പഞ്ചായത്ത് ജീവനക്കാരനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള പഞ്ചായത്ത് ഓഫിസ് ജീവനക്കാരൻ ഹൊസങ്കടി മിയാപ്പദവിലെ അഭിജിത്തിനെയാണ് (28) പൊലീസ് ഇൻസ്‌പെക്ടർ പി. പ്രമോദ് അറസ്റ്റ് ചെയ്തത്.
മാതാവിന് സർക്കാർ അനുവദിച്ച വീടിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫിസിലെത്തിയ യുവതിയെ പ്രണയം നടിച്ച് വശപ്പെടുത്തിയെന്നും വിവാഹ വാഗ്ദാനം നൽകി യുവതിയുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നുമാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Next Story




