ഭിനയിച്ച ചിത്രങ്ങളെല്ലാം ഗംഭീരമാക്കിയ നടിയാണ് കനക. ഗോഡ്ഫാദറിലെ മാലു എന്ന കഥാപാത്രത്തെ മലയാളികൾക്ക് മറക്കാനാവില്ല. ഇപ്പോഴിതാ ഗോഡ്ഫാദർ സിനിമ ഷൂട്ട് ചെയ്യുമ്പോഴുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടൻ മുകേഷ്. ഷൂട്ടിങിനിടെ കനകയുടെ മുന്നിൽ നഗ്‌നനായി നിൽക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചാണ് മുകേഷ് തുറന്നുപറഞ്ഞത്. ആൺകുട്ടികളുടെ ഹോസ്റ്റൽ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ സംഭവം നടന്നതെന്നും താരം പറയുന്നു.

ഹോസ്റ്റലിൽ മാലു രാമഭദ്രനെ കാണാൻ എത്തുന്നത്. പെട്ടെന്ന് ഉടുമുണ്ട് കാണാത്തതു കൊണ്ടു പുതച്ചിരുന്ന ബെഡ്ഷീറ്റ് ഉടുത്താണ് രാമഭദ്രൻ മാലുവിനെ കാണാൻ ചെല്ലുന്നത്. എല്ലാവരും ഡയലോഗ് പറഞ്ഞ്, രസകരമായ രംഗങ്ങൾ അരങ്ങേറിക്കൊണ്ടിരുന്നപ്പോൾ പെട്ടന്ന് അഭിനയത്തിന്റെ ഭാഗമായി ഞാൻ കൈ ഉയർത്തി, എന്റെ ബെഡ്ഷീറ്റ് അഴിഞ്ഞ് വീണു. ഞാനും സെറ്റിലെ മറ്റ് അംഗങ്ങളും എല്ലാം ഒരു നിമിഷം നിശബ്ദരായി. ഞാൻ ആദ്യം നോക്കുന്നത് കനകയെയാണ്. കനകയും ഈ രംഗം കണ്ടിരുന്നു. പക്ഷേ അവർ കണ്ടില്ലെന്ന് നടിച്ച് നിന്നു. പെട്ടെന്ന് ഞാൻ മുണ്ടു എടുത്തുടുത്തു, എന്നിട്ടു ആ കണ്ടിന്യൂ എന്ന് പറഞ്ഞു. ഇതുകേട്ട ജഗദീഷ് എനിക്കൊരു ഷേക്ക്ഹാൻഡ് തന്നിട്ട് കൺഗ്രാജുലേഷൻ, ഞാൻ തോറ്റിരിക്കുന്നു എന്നു പറഞ്ഞു.

ഞാൻ ചോദിച്ചു, 'എന്തിന്?'... ജഗദീഷ് അപ്പോൾ കനകയോട് പറഞ്ഞു 'ഞങ്ങൾ രാവിലെ ഒരു ബെറ്റ് വച്ചിരുന്നു, മുകേഷ് കനകയുടെ മുന്നിൽ ഡ്രസ്സില്ലാതെ നിൽക്കുമെന്ന്. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ഇവൻ അങ്ങനെ നിൽക്കുമെന്ന്. ഭയങ്കര ധൈര്യം തന്നെ നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു. എന്റെ കാശ് പോയി.' അപ്പോഴാണ് കനക ശരിക്കും ഞെട്ടിയത്. 'ഇവർ ഇത്രയും ആഭാസന്മാരാണോ ഒരു പെൺകുട്ടിയുടെ മുന്നിൽ തുണിയുരിഞ്ഞു നിൽക്കും എന്ന് ബെറ്റ് വച്ചോ' എന്നായിരിക്കും അവർ ചിന്തിച്ചിരിക്കുക.

ഞാൻ കനകയോട് പറഞ്ഞു 'കനക ഇതൊന്നും വിശ്വസിക്കരുത് മലയാളത്തിൽ എല്ലാം തമാശയാണ്. നിങ്ങളുടെ തമിഴിൽ എങ്ങനെയാണെന്ന് അറിയില്ല. ഇത് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിട്ടില്ല' കനക പറഞ്ഞു 'സാരമില്ല സർ ഇറ്റ്‌സ് ഓൾ റൈറ്റ്, ഇതൊക്കെ നമുക്ക് മനസിലാക്കാവുന്നതല്ലേ ഉള്ളൂ'. കുറച്ചു കഴിഞ്ഞു ലൈറ്റ് പോയി ഷൂട്ടിങ് അടുത്ത ദിവസത്തേക്ക് മാറ്റി. അങ്ങനെ ആ ദിവസം വരുന്നു വീണ്ടും ഹോസ്റ്റലിലെ ഷൂട്ടിങ്. എനിക്ക് ടെൻഷൻ, ഞാൻ വളരെ മുറുക്കി ആണ് ബെഡ്ഷീറ്റ് ഉടുത്തിരിക്കുന്നത്.

സിദ്ദിഖ്‌ലാലിനെ വിളിച്ചു മാറ്റി നിർത്തി പറഞ്ഞു, 'എനിക്ക് ചെറിയ ടെൻഷൻ ഉണ്ട്'. അപ്പോൾ അവർ പറഞ്ഞു, 'ആഹ് ഞങ്ങൾ പറയാൻ ഇരുന്നതാണ് നന്നായി മുറുക്കി ഉടുത്തോളൂ.

'മുറുക്കി ഉടുത്തിട്ടുണ്ട്, പക്ഷേ അതല്ല വേറൊരു ടെൻഷൻ ഉണ്ട്, അന്ന് ഞാൻ ഇട്ടിരുന്നത് ഒരു നീല അണ്ടർവെയർ ആണ്'. അപ്പൊ അവർ ചോദിച്ചു, 'അതിനെന്താ'. 'ഞാൻ ഇന്നും ഇട്ടിരിക്കുന്നത് നീല അണ്ടർവെയർ ആണ്. ബൈ ചാൻസിൽ മുണ്ടുരിഞ്ഞു വീണാൽ അവൾ വിചാരിക്കില്ലേ എനിക്ക് ഒന്നേ ഉള്ളൂ' എന്ന്. അവർ ഭയങ്കരമായി ഷോക്കായി. ടെൻഷൻ മുഴുവൻ അവർക്കായി. 'മുറുക്കി ഉടുത്തോണെ' എന്ന് അവർ വീണ്ടും വീണ്ടും പറഞ്ഞു. ഒരിക്കൽ മുണ്ടു ഉരിഞ്ഞു വീഴുന്നത് മനസ്സിലാക്കാം. പക്ഷേ ഒരാൾക്ക് ഒരേ അണ്ടർവെയർ മാത്രമേ ഉള്ളൂ എന്ന് ഒരു പെൺകുട്ടി മനസ്സിലാക്കുന്നത് ഒരു ട്രാജഡി ആയിരിക്കും. ആ ഫുൾ സീൻ വളരെ ടെൻഷനോടുകൂടി ആണ് അഭിനയിച്ചത്. ആ സീൻ കാണുമ്പോൾ ഇപ്പോഴും എല്ലാവരും ചിരിക്കുമെങ്കിലും എന്റെ ചിരി ഇതോർത്താണെന്നും മുകേഷ് പറയുന്നു.