- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഫ്ഗാനിലേക്ക് ധാന്യം, മരുന്ന് കയറ്റുമതി തടഞ്ഞ് പാക്കിസ്ഥാൻ; ഇന്ത്യയുമായി സഹകരിക്കാമെന്ന് ഇറാൻ
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലേക്ക് മരുന്നും ധാന്യങ്ങളും കയറ്റി അയയ്ക്കുന്നതിൽ പാക്കിസ്ഥാൻ തടസ്സം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് വേണ്ട സഹകരണം ഉറപ്പാക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിർ അബ്ദുല്ലാഹിൻ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം ഇന്ത്യ, അഫ്ഗാനിലേക്ക് കയറ്റി അയച്ച 50,000 ടൺ ഗോതമ്പ് പാക്കിസ്ഥാൻ തടഞ്ഞ സംഭവത്തിനു പിന്നാലെയാണ് പുതിയ സഹകരണ വാഗ്ദാനവുമായി ഇറാൻ രംഗത്തെത്തിയത്. അഫ്ഗാനിലെ കോവിഡ് സാഹചര്യവും ജനങ്ങൾ നേരിടുന്ന മറ്റു വെല്ലുവിളികളും ചർച്ചയായെന്ന് ജയ്ശങ്കർ ട്വീറ്റ് ചെയ്തു. അഫ്ഗാനിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണകൂടത്തിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം പറഞ്ഞതായി ജയ്ശങ്കർ അറിയിച്ചു.
ജനുവരി ഒന്നിന് ഇന്ത്യ 5 ലക്ഷം ഡോസ് കോവിഡ് വാക്‌സീൻ അഫ്ഗാനിലേക്ക് കയറ്റുമതി ചെയ്തിരുന്നു. അഫ്ഗാനിലേക്ക് നേരിട്ട് വിമാനസർവീസ് ഇല്ലാത്തതിനാൽ ടെഹ്‌റാൻ വഴിയാണ് വാക്‌സീൻ കയറ്റുമതി ചെയ്തത്. ജനുവരി ഏഴിന് രണ്ടു ടൺ ജീവൻരക്ഷാ മരുന്നുകളും ഇന്ത്യ കാബൂളിലേക്ക് കയറ്റി അയച്ചു.